മാട്ടുപ്പെട്ടി ജലാശയം നീന്തിക്കടന്ന് പടയപ്പ; സഞ്ചരികള്‍ക്ക് കൗതുകക്കാഴ്ച, വിഡിയോ

നിരവധി സഞ്ചാരികളാണ് പടയപ്പയുടെ ദൃശ്യം മൊബൈലില്‍ പകര്‍ത്തിയത്.
padayappa swims across water; tourists  amazed video
പടയപ്പspecial arrangement
Updated on
1 min read

ഇടുക്കി: മൂന്നാര്‍ ഗുണ്ടുമല എസ്റ്റേറ്റില്‍ നിന്നും മാട്ടുപ്പെട്ടി ജലാശയം നീന്തിക്കടന്ന് കാട്ടുകൊമ്പന്‍ പടയപ്പ മൂന്നാര്‍ മേഖലയില്‍ എത്തി. മാട്ടുപ്പെട്ടി പുല്‍മേട്ടില്‍ ശാന്തനായി തീറ്റ തേടിയ പടയപ്പ മണിക്കൂറുകളോളം നിലയുറപ്പിച്ചു. മൂന്നാര്‍ കാഴ്ചകള്‍ ആസ്വദിക്കാന്‍ എത്തിയ സഞ്ചരികള്‍ പടയപ്പയെ കണ്ടാണ് മടങ്ങിയത്. നിരവധി സഞ്ചാരികളാണ് പടയപ്പയുടെ ദൃശ്യം മൊബൈലില്‍ പകര്‍ത്തിയത്.

മഴക്കാഴ്ചകള്‍ തേടി മുന്നാറിലേക്ക് എത്തുന്ന സഞ്ചരികള്‍ക്ക് കൗതുകക്കാഴ്ചയായാണ് പടയപ്പ. സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും ഒക്കെ നിറഞ്ഞുനില്‍ക്കുന്ന പടയപ്പയെ കുറിച്ചാണ് മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ അന്വേഷണം നടത്തുന്നതും. നീണ്ടു വളഞ്ഞ കൊമ്പുകളും ഉയര്‍ന്ന മസ്തകവുമായി ആന സൗന്ദര്യത്തിന്റെ പൂര്‍ണ്ണതയാണ് പടയപ്പ. തോട്ടം തൊഴിലാളികളുടെ ഉറക്കം കെടുത്തുമെങ്കിലും മൂന്നാറുകാര്‍ക്ക് പടയപ്പ പ്രിയങ്കരനാണ്.

padayappa swims across water; tourists  amazed video
ഈ ദിവസങ്ങള്‍ നിര്‍ണായകം, നിപ വ്യാപനം തടയുക ലക്ഷ്യം; രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 173 പേര്‍, 52 പേര്‍ നേരിട്ട് ഇടപഴകിയവര്‍

മറയൂര്‍ അതിര്‍ത്തിയിലെ ചക്കക്കാലം കഴിഞ്ഞാല്‍ ഗുണ്ടുമല എസ്റ്റേറ്റിലെ വാഴ കൃഷി ലക്ഷ്യമാക്കിയാകാം പടയപ്പയുടെ സഞ്ചാരം. അതു കഴിഞ്ഞാല്‍ മാട്ടുപ്പെട്ടിയിലേ വഴിയോര കടകള്‍. പിന്നീട് മൂന്നാര്‍ മേഖലയിലെ വിവിധ എസ്റ്റേറ്റുകള്‍ കേന്ദ്രീകരിച്ചാകും യാത്ര.

padayappa swims across water; tourists  amazed video
'കുഞ്ഞുങ്ങളുടെ പ്രവൃത്തികള്‍ പ്രവചനാതീതം'; റോഡില്‍ കുട്ടികളുമൊത്ത് നടക്കേണ്ടത് എങ്ങനെ?
Summary

padayappa swims across water; tourists amazed video

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com