

തിരുവനന്തപുരം: വന്യജീവി ആക്രമണം തടയാന്‍ ഉന്നതാധികാര സമിതി രൂപീകരിച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രിയാണ് സമിതിയുടെ ചെയര്‍മാന്‍. വനംമന്ത്രി വൈസ് ചെയര്‍മാനാകും. സമിതി രൂപീകരിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
സംസ്ഥാനത്തിന്റെ മലയോര മേഖലയില്‍ വന്യജീവി ശല്യവും വന്യജീവികളുടെ ആക്രമണവും രൂക്ഷമായി മാറിയതായി മന്ത്രിസഭായോഗം വിലയിരുത്തി. ഇതേത്തുടര്‍ന്ന് മലയോര ജനത ആശങ്കയിലാണ്. നിലവിലെ നിയമപ്രകാരം വന്യജീവി വിഷയത്തില്‍ ഇടപെടുന്നതിന് സര്‍ക്കാരിനും പ്രാദേശിക ഭരണകൂടങ്ങള്‍ക്കും പരിമിതികളുണ്ട്.
ഇതിന് പരിഹാരം എന്ന നിലയില്‍ പെട്ടെന്ന് തീരുമാനമെടുക്കാനുള്ള സംവിധാനം എന്ന നിലയിലാണ് ഉന്നതാധികാര സമിതി രൂപീകരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തി പെട്ടെന്ന് തന്നെ തീരുമാനമെടുക്കുക, നഷ്ടപരിഹാരം സംബന്ധിച്ച് നിയതമായ മാര്‍ഗരേഖ ഉണ്ടാക്കുക, അത് വേഗം തന്നെ കൊടുക്കാന്‍ നടപടിയെടുക്കുക തുടങ്ങിയവയാണ് സമിതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍.
പ്രതിരോധം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ, കലക്ടര്‍മാരോടും വനംവകുപ്പിനോടും റിപ്പോര്‍ട്ട് തേടും. വന്യജീവികള്‍ ഇറങ്ങുന്ന മേഖലകളില്‍ കൂടുതല്‍ ശക്തമായ സംവിധാനങ്ങള്‍ ഉറപ്പാക്കുക, വനംവകുപ്പിന്റെയും പൊലീസിന്റെയും സംയുക്ത പരിശോധന, കാവല്‍ ഉറപ്പാക്കുക തുടങ്ങിയവയിലൂടെ മലയോര ജനതയ്‌ക്കൊപ്പം സര്‍ക്കാരുണ്ടെന്ന വിശ്വാസം ഉറപ്പിക്കുകയാണ് സമിതി രൂപീകരണത്തിലൂടെ ഉദ്ദേശിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
