ദുര്‍മന്ത്രവാദവും അന്ധവിശ്വാസവും തടയാന്‍ നിയമം; നടപടികള്‍ തുടങ്ങിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ദുര്‍മന്ത്രവാദവും അന്ധവിശ്വാസവും തടയാന്‍ നിയമ നിര്‍മാണം നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

കൊച്ചി: ദുര്‍മന്ത്രവാദവും അന്ധവിശ്വാസവും തടയാന്‍ നിയമ നിര്‍മാണം നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന സര്‍ക്കാര്‍ വാദം രേഖപ്പെടുത്തി, യുക്തിവാദി സംഘത്തിന്റെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.

ഇലന്തൂര്‍ നരബലിയുടെ പശ്ചാത്തലത്തിലാണ് മന്ത്രവാദവും ആഭിചാരവും തടയാന്‍ നിയമ നിര്‍മ്മാണം വേണമെന്ന പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി യുക്തിവാദി സംഘം ഹൈക്കോടതിയെ സമീപിച്ചത്. നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

കേരളത്തില്‍ ഇതിനു മുന്‍പും സമാനമായ കൊലപാതകങ്ങള്‍ നടന്നിരുന്നുവെന്നും ഈ സാഹചര്യത്തില്‍ അടിയന്തരമായി ഇത്തരം അനാചാരങ്ങള്‍ തടയാന്‍ നിയമനിര്‍മ്മാണം ആവശ്യമാണെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മഹാരാഷ്ട്ര , കര്‍ണാടക സംസ്ഥാനങ്ങളില്‍ ഇത്തരം നിയമം നടപ്പിലാക്കിയിട്ടുണ്ടെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com