സോളാര്‍ മീറ്ററിങ് രീതിയില്‍ മാറ്റം വരുത്തുമോ? അടിസ്ഥാന രഹിതമായ പ്രചാരണങ്ങള്‍ക്കെതിരെ കെഎസ്ഇബി

Will there be changes in the solar metering system? KSEB against baseless propaganda
solar panel
Updated on
2 min read

തിരുവനന്തപുരം: സൗരോര്‍ജ്ജ ഉത്പാദകരുടെ മീറ്ററിങ് രീതിയില്‍ വലിയ തോതിലുള്ള മാറ്റം വരുത്തുന്നുവെന്ന പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് കെഎസ്ഇബി. സോഷ്യല്‍ മീഡിയയിലും ഇതര മാധ്യമങ്ങളിലും നടക്കുന്ന അടിസ്ഥാനരഹിതമായ പ്രചാരണത്തിന്റെ യഥാര്‍ത്ഥ വസ്തുതകളും കെഎസ്ഇബി ഫെയ്‌സ്‌ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ചോദ്യം 1 : സൗരോര്‍ജ്ജ ഉത്പാദകരുടെ മീറ്ററിങ് രീതിയില്‍ കെ എസ് ഇ ബി മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ?

വൈദ്യുതി നിയമം 2003 പ്രകാരം, വൈദ്യുതി മേഖലയുടെ സുസ്ഥിര വികസനത്തിനുള്ള റെഗുലേഷനുകള്‍ പുറപ്പെടുവിക്കുന്നതിനുള്ള ചുമതല പൂര്‍ണ്ണമായും ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനുകളില്‍ നിക്ഷിപ്തമാണ്. ഇക്കാര്യത്തില്‍ കെ എസ് ഇ ബിക്ക് യാതൊരധികാരവുമില്ല. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ പുറപ്പെടുവിച്ച റിന്യൂവബിള്‍ എനര്‍ജി ആന്‍ഡ് നെറ്റ് മീറ്ററിങ് റെഗുലേഷന്‍സ് 2020ന്റെ കാലാവധി 2024-25 സാമ്പത്തിക വര്‍ഷത്തില്‍ അവസാനിച്ച സാഹചര്യത്തിലാണ് 2025 - 2029 വര്‍ഷത്തിലേക്കുള്ള പുതിയ റെഗുലേഷന്റെ കരട് റെഗുലേറ്ററി കമ്മീഷന്‍ പ്രസിദ്ധീകരിച്ചത്. കരടിന്മേല്‍ പൊതുജനങ്ങളുടെ അഭിപ്രായം ഉള്‍പ്പെടെ തേടിയതിനുശേഷമായിരിക്കും കമ്മീഷന്‍ അന്തിമ റെഗുലേഷന്‍ പുറപ്പെടുവിക്കുന്നത്.

Will there be changes in the solar metering system? KSEB against baseless propaganda
വിദ്യാര്‍ഥികളുടെ പേരില്‍ അക്കൗണ്ടുകള്‍ തുടങ്ങി, ഓണ്‍ലൈന്‍ തട്ടിപ്പ്, 20 ലക്ഷം തട്ടിയ 22കാരന്‍ പിടിയില്‍

ചോദ്യം 2 : സോളാര്‍ മീറ്ററിങ്ങില്‍ മാറ്റം അനിവാര്യമാണോ? എന്തുകൊണ്ട്?

പുരപ്പുറ സൗരോര്‍ജ്ജരംഗത്ത് രാജ്യത്തുതന്നെ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഏകദേശം 1500 മെഗാവാട്ടാണ് നിലവില്‍ സംസ്ഥാനത്തെ ആകെ സൗരോര്‍ജ്ജ സ്ഥാപിതശേഷി. ഇതില്‍ 1200 മെഗാവാട്ടും പുരപ്പറ സൗരോര്‍ജ്ജ സ്ഥാപിതശേഷിയാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി, സംസ്ഥാനത്തിലെ ആകെ വൈദ്യുതി ഉപയോഗത്തിന്റെ 80 ശതമാനവും ഗാര്‍ഹിക ഉപയോഗമാണ്. സ്വാഭാവികമായും വീടുകളിലെ വൈദ്യുതി ഉപയോഗം പകല്‍ സമയത്ത് താരതമ്യേന കുറവായിരിക്കും. എന്നാല്‍ പകല്‍ സമയത്തെ ഉപയോഗത്തിന്റെ പതിന്മടങ്ങാണ് രാത്രി സമയത്തുണ്ടാവുക. രാത്രി സമയത്തെ വൈദ്യുതി ആവശ്യകതയുടെ 70 ശതമാനവും പുറത്തുനിന്ന് വാങ്ങിയാണ് കെ എസ് ഇ ബി നിറവേറ്റുന്നത് എന്നതും മറന്നുകൂടാ. ദേശീയതലത്തില്‍ത്തന്നെ പകല്‍ സമയത്തെ വൈദ്യുതിയുടെ വില താരതമ്യേന കുറവാണ്. എന്നാല്‍ നോണ്‍ സോളാര്‍ സമയങ്ങളില്‍ വൈദ്യുതിയുടെ നിരക്ക് വലിയതോതില്‍ ഉയര്‍ന്നു നില്‍ക്കുകയും ചെയ്യുന്നു. ചില മാസങ്ങളിലാകട്ടെ രാത്രി സമയത്ത് കമ്പോളത്തില്‍ വൈദ്യുതി ലഭ്യമല്ലാത്ത സാഹചര്യവും ഉണ്ടാകാറുണ്ട്.

സാധാരണയായി, വൈദ്യുതി ആവശ്യകത കുറഞ്ഞ പകല്‍ സമയത്ത് ഉല്പാദിപ്പിക്കുന്ന സൗരോര്‍ജ്ജ വൈദ്യുതി വിനിയോഗിക്കുന്നതിനായി, കെ.എസ്.ഇ.ബി ദീര്‍ഘകാല കരാറിലൂടെ ഏര്‍പ്പെട്ടിട്ടുള്ള വൈദ്യുതി എടുക്കാതിരിക്കുകയോ, ആഭ്യന്തര ജലവൈദ്യുതി നിലയങ്ങളിലെ ഉത്പാദനം കുറയ്ക്കുകയോ ചെയ്യാറുണ്ട്. എന്നാല്‍ സോളാര്‍ നിലയങ്ങളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ ഇത്തരത്തിലുള്ള നിയന്ത്രണം പ്രായോഗികമല്ലാതെ വന്നിരിക്കുകയാണ്. കൂടാതെ, നെറ്റ് മീറ്ററിംഗ് സംവിധാനം നിലവില്‍ ഉള്ളതിനാല്‍ പകല്‍ സമയങ്ങളില്‍ പ്രോസ്യുമര്‍മാര്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ 70 ശതമാനവും നിലവില്‍ ബാങ്ക് ചെയ്യപ്പെടുകയാണ്. ഇപ്രകാരം ബാങ്ക് ചെയ്യപ്പെടുന്ന വൈദ്യുതി തുടര്‍ന്നുള്ള ദിവസങ്ങളിലും ഒരുപക്ഷേ തുടര്‍ന്നുള്ള മാസങ്ങളിലുള്‍പ്പെടെ രാത്രികാലങ്ങളില്‍ തിരിച്ചെടുക്കുകയും ചെയ്യുന്നു. രാത്രികാലങ്ങളില്‍ ഉയര്‍ന്ന നിരക്കില്‍ പുറത്തുനിന്നും വാങ്ങുന്ന വൈദ്യുതി ഇത്തരത്തില്‍ സോളാര്‍ ഉത്പാദകര്‍ ബാങ്ക് ചെയ്യുന്ന വൈദ്യുതിക്ക് പകരമായി നല്‍കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

മറ്റൊരു പ്രശ്‌നം കൂടിയുണ്ട്. പകല്‍ സമയത്ത് വലിയതോതില്‍ സോളാര്‍ വൈദ്യുതി ഗ്രിഡിലേക്ക് വരുന്നത് വൈദ്യുതി ശൃംഖലയുടെ സ്ഥിരതയെത്തന്നെ ബാധിക്കുന്ന നില സൃഷ്ടിക്കുന്നുണ്ട്. സോളാര്‍ ഉത്പാദനത്തിലെ ഏറ്റക്കുറച്ചിലുകള്‍ മൂലം ഗ്രിഡില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ക്ക് ഡീവിയേഷന്‍ ചാര്‍ജ് ഇനത്തിലും കെ എസ് ഇ ബി വലിയ തുക നല്‍കേണ്ടതായി വരുന്നു. ഇത്തരം അധികച്ചെലവുകളെല്ലാം തന്നെ സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കാത്ത ബഹുഭൂരിപക്ഷം വരുന്ന സാധാരണ ഉപഭോക്താക്കളുടെ താരിഫ് നിരക്കിലാണ് പ്രതിഫലിക്കുന്നത്. ഇത് പരിഹരിക്കുന്നതിനായി നിലവിലുള്ള ബില്ലിംഗ് രീതി പരിഷ്‌കരിക്കേണ്ടത് അനിവാര്യമാണ്. പകല്‍ സമയത്ത് ഉയര്‍ന്ന വൈദ്യുതി ഉപഭോഗമുള്ള നിരവധി സംസ്ഥാനങ്ങളില്‍ ഇതിനകം തന്നെ പ്രോസ്യൂമര്‍മാര്‍ക്ക് മറ്റ് ബില്ലിംഗ് രീതികളായ നെറ്റ് ബില്ലിംഗ്, ഗ്രോസ് മീറ്ററിംഗ് തുടങ്ങിയവ നടപ്പിലാക്കിയിട്ടുണ്ട്.

Will there be changes in the solar metering system? KSEB against baseless propaganda
കേരളം ക്ഷണിച്ച 41 പേരില്‍ ഒരാള്‍; ചാരവൃത്തിക്കേസില്‍ അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര ആരാണ് ?

ചോദ്യം 3: വൈദ്യുതി സ്റ്റോറേജ് എന്തുകൊണ്ട് പ്രോത്സാഹിപ്പിക്കപ്പെടണം?

സോളാര്‍ വൈദ്യുതി, ഗ്രിഡില്‍ ഉണ്ടാക്കുന്ന സാങ്കേതിക പ്രശ്‌നങ്ങളും ബഹുഭൂരിപക്ഷം വരുന്ന മറ്റ് ഉപഭോക്താക്കള്‍ നിലവില്‍ വഹിക്കേണ്ടിവരുന്ന അധിക ബാധ്യതയും പരിഹരിക്കുന്നതിനുള്ള ഏറ്റുവും നല്ല മാര്‍ഗം സൗരോര്‍ജ്ജ ഉത്പാദനത്തോടൊപ്പം സ്റ്റോറേജ് കൂടി പ്രോത്സാഹിപ്പിക്കുക എന്നതാണ്. ഈ ഘടകങ്ങള്‍ കൂടി കണക്കിലെടുത്താണ് റെഗുലേറ്ററി കമ്മീഷന്‍, കരട് റെഗുലേഷനില്‍ ബാറ്ററി പ്രോത്സാഹിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്നുവേണം മനസ്സിലാക്കാന്‍.

ചോദ്യം 4: പുതിയ റെഗുലേഷന്‍ പ്രകാരം നിലവിലെ സോളാര്‍ പ്രൊസ്യൂമര്‍മാരുടെ മീറ്ററിങ് രീതി മാറില്ലേ?

ഇല്ല, സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ പുറപ്പെടുവിച്ച കരട് റിന്യൂവല്‍ എനര്‍ജി റെഗുലേഷന്‍ 2025, പ്രകാരം നിലവില്‍ നെറ്റ് മീറ്ററിങ് രീതി പിന്തുടരുന്ന എല്ലാ പ്രോസ്യുമേഴ്‌സിനും തുടര്‍ന്നും നെറ്റ് മീറ്ററിങ് തന്നെ തുടരാവുന്നതാണ്. സോളാര്‍ നിലയത്തിന്റെ ശേഷി, സ്റ്റോറേജ് സംവിധാനം സ്ഥാപിച്ചിട്ടുണ്ടോ എന്നതൊന്നും കണക്കിലെടുക്കാതെ തന്നെ നെറ്റ് മീറ്ററിങ് രീതിയില്‍ തന്നെയായിരിക്കും ഇവരുടെ ബില്‍ കണക്കാക്കുക. കൂടാതെ പുതിയതായി സ്ഥാപിക്കുന്ന 3 കിലോവാട്ട് വരെ ശേഷിയുള്ള ഗാര്‍ഹിക, വ്യവസായിക സോളാര്‍ നിലയങ്ങള്‍ക്കും നെറ്റ് മീറ്ററിങ് തന്നെ ബാധകമാകും എന്നാണ് കരട് റെഗുലേഷനില്‍ പ്രതിപാദിക്കുന്നത്. കാര്‍ഷിക പ്രോസ്യുമേഴ്‌സിന് നെറ്റ് മീറ്ററിങ്ങില്‍ തുടരുന്നതില്‍ പ്ലാന്റ് കപ്പാസിറ്റി പരിധി ബാധകമല്ല എന്നും കരടില്‍ സൂചിപ്പിക്കുന്നു. വസ്തുതാവിരുദ്ധമായ പ്രചാരണങ്ങളില്‍ വഞ്ചിതരാകാതിരിക്കാം

Summary

Will there be changes in the solar metering system? KSEB against baseless propaganda

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com