ശിവപ്രിയയുടെ മരണത്തിന് കാരണം 'അസിനെറ്റോബാക്ടര്‍'; പ്രവേശിക്കുക മുറിവുകളിലൂടെ, ആന്തരികാവയവങ്ങളെ ബാധിക്കും

എസ്എടി ആശുപത്രിയില്‍ പ്രസവിച്ച ജെ ആര്‍ ശിവപ്രിയ (26) 18-ാം ദിവസം മരിക്കാനിടയായത് 'അസിനെറ്റോബാക്ടര്‍' ബാക്ടീരിയയുടെ സാന്നിധ്യം കാരണമെന്ന് റിപ്പോര്‍ട്ട്.
Woman death in Thiruvananthapuram SAT Hospital
Woman death in Thiruvananthapuram SAT Hospital
Updated on
1 min read

തിരുവനന്തപുരം: എസ്എടി ആശുപത്രിയില്‍ പ്രസവിച്ച ജെ ആര്‍ ശിവപ്രിയ (26) 18-ാം ദിവസം മരിക്കാനിടയായത് 'അസിനെറ്റോബാക്ടര്‍' ബാക്ടീരിയയുടെ സാന്നിധ്യം കാരണമെന്ന് റിപ്പോര്‍ട്ട്. മണ്ണിലും ജലത്തിലുമെല്ലാം കാണപ്പെടുന്ന ഈ ബാക്ടീരിയയ്ക്കു പല വകഭേദങ്ങളുണ്ട്. ഇതില്‍ ചിലത് ആന്തരികാവയവങ്ങളെയെല്ലാം ബാധിക്കുന്നതും മരണകാരണമാകുന്നതുമാണ്. മുറിവുകളിലൂടെയാണിതു ശരീരത്തില്‍ പ്രവേശിക്കുക.

വൃത്തിഹീനമായ ഏതു സാഹചര്യത്തിലും ഈ ബാക്ടീരിയ വളരാന്‍ ഇടയാക്കുമെങ്കിലും ആശുപത്രി സാഹചര്യങ്ങളില്‍ ഇതിനുള്ള സാധ്യത കൂടുതലാണെന്നു പറയപ്പെടുന്നു. പ്രസവശേഷമുള്ള തുന്നല്‍ വഴിയോ മറ്റോ അകത്തു കടന്നിരിക്കാമെന്നാണു നിഗമനം. സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന വിദഗ്ധ അന്വേഷണത്തില്‍ മാത്രമേ ഇക്കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂ.

ശിവപ്രിയ മരിക്കാനിടയായ സംഭവത്തില്‍ തിരുവനന്തപുരം എസ്എടി ആശുപത്രിക്ക് എതിരെ ഗുരുതര ആരോപണമാണ് ബന്ധുക്കള്‍ ഉന്നയിച്ചത്. കരിക്കകം സ്വദേശി ശിവ പ്രിയയുടെ മരണം അണുബാധയെ തുടര്‍ന്നാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ ചികിത്സാ പിഴവ് ഉണ്ടായെന്നാണ് ബന്ധുക്കളുടെ ആക്ഷേപം.

ഒക്ടോബര്‍ 22 നായിരുന്നു ശിവപ്രിയയെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്ക് ശേഷം 25 ന് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. ഇതിന് പിറ്റേന്ന് പനി ബാധിക്കുകയും ചെയ്തു. ഇത് അണുബാധയെ തുടര്‍ന്നാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ബാക്ടീരിയല്‍ ഇന്‍ഫെക്ഷനാണ് മരണ കാരണം എന്നാണ് എസ്എടി ആശുപത്രി നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇന്‍ഫെക്ഷന്‍ ബാധിച്ചത് ആശുപത്രിയില്‍ നിന്നാണെന്നാണ് ബന്ധുക്കളുടെ ആരോപണം.

സ്വാഭാവിക പ്രസവമായിരുന്നു ശിവപ്രിയയുടേത്. ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ ആയിരുന്നു ഗര്‍ഭകാല ചികിത്സ, പിന്നീട് എസ്എടിയിലേക്ക് മാറ്റി. ഡിസ്ചാര്‍ജ് ചെയ്തതിന്റെ പിറ്റേന്ന് തന്നെ പനി കൂടി. വീണ്ടും ആശുപത്രിയില്‍ എത്തിയപ്പോള്‍ സ്റ്റിച്ച് പൊട്ടിയിട്ടുണ്ടെന്ന് അറിയിച്ചു. തുടര്‍ന്ന് ഓരോ ദിവസം കഴിയുമ്പോഴും ആരോഗ്യ നില മോശമാകുകയായിരുന്നു. കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റി. പിന്നാലെയാണ് മരണം സംഭവിച്ചതെന്നും ബന്ധുകള്‍ പറഞ്ഞു.

Woman death in Thiruvananthapuram SAT Hospital
കേരളത്തില്‍ നിന്നുള്ള അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ ഇന്ന് മുതല്‍ ഓടില്ല, യാത്രാ ദുരിതം വര്‍ധിക്കും

അതിനിടെ പ്രസവശേഷം ആശുപത്രി വിടുന്നതു വരെ ശിവപ്രിയയ്ക്ക് മറ്റു പ്രശ്‌നങ്ങളില്ലായിരുന്നുവെന്നാണ് എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ.എസ് ബിന്ദുവിന്റെ വിശദീകരണം. ആശുപത്രിയില്‍നിന്ന് അണുബാധയുണ്ടായെന്നത് ആരോപണം മാത്രമാണെന്നും സൂപ്രണ്ട് വിശദീകരിച്ചു. എല്ലാ മാസവും ലേബര്‍ റൂമും ഐസിയുവും ഉള്‍പ്പെടെ മൈക്രോ ബയോളജി സംഘം പരിശോധന നടത്താറുണ്ട്. ആശുപത്രിയില്‍ അണുബാധയോ, മറ്റു പ്രശ്‌നങ്ങളോ ഉണ്ടോയെന്നു നോക്കാനാണു പരിശോധന. ഈ മാസം ശിവപ്രിയ ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പ് തന്നെ പരിശോധന പൂര്‍ത്തിയാക്കി പ്രശ്‌നങ്ങളില്ലെന്നു കണ്ടെത്തിയിരുന്നു. 26നു പനിയും വയറിളക്കവുമായി വീണ്ടും ആശുപത്രിയില്‍ എത്തുമ്പോള്‍ ആരോഗ്യസ്ഥിതി മോശമായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിദഗ്ധ ചികിത്സ നല്‍കിയിരുന്നുവെന്നും സൂപ്രണ്ട് പറഞ്ഞു.

Woman death in Thiruvananthapuram SAT Hospital
തമ്മനത്ത് ജല സംഭരണിയുടെ പാളി തകര്‍ന്നു, വീടുകളില്‍ വെള്ളം കയറി, പ്രദേശത്ത് വന്‍ നാശം
Summary

woman death in thiruvananthapuram sat hospital, updation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 Investigation focusing on CCTV footage into the death of a pregnant woman
Pregnant woman dies after being burnt to death in car; Family says mystery, how did the car catch fire? Investigation
80-yr-old woman leads jewel theft ring
snake bite
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com