തിരുവനന്തപുരം: തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തിരുവനന്തപുരം കരംകുളം സ്വദേശി സരിതയാണ് മരിച്ചത്. 38 വയസായിരുന്നു.
യുവതിയെ മണ്‍വെട്ടികൊണ്ട് തലയ്ക്കടിച്ച ശേഷം വാന്‍ ഡ്രൈവറായ വിജയമോഹന്‍ നായര്‍ ആത്മഹത്യ ചെയ്തിരുന്നു. സ്ഥിരമായി വീട്ടിലെത്തി ബഹളമുണ്ടാക്കിയതാണ് സ്ത്രീയെ ആക്രമിക്കാന്‍ കാരണമായത്. യുവതിയെ തലയ്ക്കടിച്ച ശേഷം ഇയാള്‍ ഡീസല്‍ ശരീരത്തിലൊഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.
കരകുളം മുല്ലശേരി തൂമ്പടിവാരത്തില്‍ ലീലയുടെ മകളാണ് മരിച്ച സരിത. വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സരിതക്ക് മര്‍ദ്ദനമേറ്റത്. മകളാണെന്ന് പറഞ്ഞാണ് സരിത വിജയമോഹനന്‍ നായരുടെ വീട്ടിലെത്തി ബഹളം ഉണ്ടാക്കിയത്. ഇത് സംബന്ധിച്ച് വിജയമോഹന്‍ നായര്‍ നെടുമങ്ങാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
വ്യാഴാഴ്ച്ച വൈകീട്ടും വിജയമോഹനന്‍ നായരുടെ വീടിനുമുന്നിലെത്തി സരിത ബഹളമുണ്ടാക്കി. നാട്ടുകാര്‍ ഇടപെട്ടിട്ടും സരിത പിന്‍മാറാന്‍ തയ്യാറായില്ല. ഇതിനിടയിൽ വീടിനു സമീപത്തു കിടന്ന മണ്‍വെട്ടി ഉപയോഗിച്ച് വിജയമോഹനന്‍നായര്‍ സരിതയുടെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സരിതയെ മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോകുന്നതിനിടെ വിജയമോഹനന്‍നായര്‍ ഓട്ടോറിക്ഷയില്‍ കയറി വട്ടപ്പാറ വേങ്കോട് പ്ലാത്തറയിലുള്ള അനുജന്‍ സതീഷിെൻറ വീട്ടിലെത്തി. കൈയ്യില്‍ കരുതിയിരുന്ന ഡീസല്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.
വീടിന്റെ രണ്ടാംനിലയിലെ സിറ്റൗട്ടില്‍ കയറിയ ശേഷമാണ് ആത്മഹത്യ ചെയ്തത്. കെ.എസ്.ആര്‍.ടി.സി.യില്‍ നിന്നും വിരമിച്ചശേഷം സ്വന്തമായി വാഹനങ്ങള്‍ വാങ്ങി വട്ടപ്പാറയിലെ സ്വകാര്യ സ്‌കൂളിനു വേണ്ടി വാഹനമോടിക്കുകയായിരുന്നു മരിച്ച വിജയമോഹനന്‍നായര്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates