പ്രണയിച്ചു വിവാ​ഹം കഴിച്ച യുവതി ഒത്താശ ചെയ്ത ഭർത്താവിന്റെ ഉറ്റ സുഹൃത്തിനൊപ്പം ഒളിച്ചോടി!

സുഹൃത്തിനൊപ്പം കണ്ട ഭാര്യയെ വിദേശത്തു നിന്നെത്തിയ ഭർത്താവ് അടിച്ചു വീഴ്ത്തി, കേസ്
woman eloped
woman eloped
Updated on
1 min read

പത്തനംതിട്ട: പ്രണയിച്ചു വിവാഹം കഴിച്ച യുവതി അതിനു ഒത്താശ ചെയ്ത ആൾക്കൊപ്പം അഞ്ച് വർഷം കഴിഞ്ഞപ്പോൾ ഒളിച്ചോടി! യുവതിയുടെ ഭർത്താവിന്റെ ഉറ്റ സുഹൃത്തു കൂടിയാണ് കാമുകൻ. വിവരമറിഞ്ഞു വിദേശത്തു നിന്നെത്തിയ ഭർത്താവ് കാമുകനൊപ്പം കണ്ട ഭാര്യയെ പൊലീസ് സ്റ്റേഷനു സമീപം വച്ച് അടിച്ചു വീഴ്ത്തി. തല്ലു കൊണ്ടു ഭാര്യയുടെ തല പൊട്ടി. യുവതിയെ ആശുപത്രിയിൽ എത്തിച്ച് തുന്നലിട്ടു.

പന്തളം സ്വദേശിയായ യുവതി ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് അ‍ഞ്ച് വർഷം മുൻപാണ് അടൂർ സ്വദേശിയെ വിവാ​ഹം കഴിച്ചത്. ഇവർക്ക് എട്ട് മാസം പ്രായമുള്ള കുഞ്ഞുമുണ്ട്.

ഭർത്താവ് വിദേശത്തു ജോലി ചെയ്യുകയാണ്. ഇവരുടെ വിവാഹത്തിനു എല്ലാ സഹായങ്ങളും ചെയ്തത് യുവാവിന്റെ ഉറ്റ സുഹൃത്താണ്. ഇയാൾക്കൊപ്പം യുവതി വ്യാഴാഴ്ച രാവിലെയാണ് പോയത്.

woman eloped
'ക്ഷേത്രാവശ്യത്തിനെന്ന് തെറ്റിദ്ധരിപ്പിച്ച് തേക്ക് വാങ്ങി'; മുരാരി ബാബു വീട് നിര്‍മിച്ചതിന്റെ സാമ്പത്തികസ്രോതസ്സ് കണ്ടെത്താന്‍ അന്വേഷണ സംഘം

പിന്നാലെ യുവതിയേയും കുഞ്ഞിനേയും കാണാനില്ലെന്നു പറഞ്ഞു ഭർതൃ മാതാവ് പൊലീസിൽ പരാതി നൽകി. തുടർന്നു അമ്മയേയും കുഞ്ഞിനേയും പൊലീസ് കാമുകനൊപ്പം കണ്ടെത്തി. സ്റ്റേഷനിലെത്തി മൊഴി രേഖപ്പെടുത്തി. യുവതി പോയതറിഞ്ഞു വെള്ളിയാഴ്ച രാവിലെ ഭർത്താവ് വിദേശത്തു നിന്നെത്തുകയായിരുന്നു.

അടൂർ പൊലീസ് സ്റ്റേഷനു സമീപത്തു നിന്ന ഇയാൾക്ക്, കോടതിയിലേക്ക് വനിതാ പൊലീസിനൊപ്പം പോകുകയായിരുന്ന ഭാര്യയെ കണ്ടതോടെ ദേഷ്യം കൂടി. തുടർന്നാണ് അടിച്ചത്. പൊലീസ് ഇയാളെ പിടികൂടി. യുവതിയെ മർദ്ദിച്ചതിനു ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. യുവതിയെ കോടതി അവരുടെ അമ്മയ്ക്കൊപ്പം വിട്ടു.

woman eloped
ശബരിമലയിലെ സ്വർണം ബെല്ലാരിയിൽ; കണ്ടെത്തിയത് സ്വർണക്കട്ടികൾ
Summary

woman eloped: A young woman who married for love ran away with her lover five years later!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com