ഇടുക്കിയില്‍ യുവതിയെ ചോരവാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനായി തിരച്ചില്‍

Woman found dead in a pool of blood in Idukki
രജനി
Updated on
1 min read

തൊടുപുഴ: ഇടുക്കി ഉപ്പുതറയില്‍ യുവതിയെ ചോരവാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. എം.സി കവല സ്വദേശി മലയക്കാവില്‍ രജനി സുബിനാണ് മരിച്ചത്. വീടിനുള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് സുബിന്‍ ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

ദമ്പതികളുടെ ഇളയ മകന്‍ സ്‌കൂളില്‍ നിന്ന് വന്നപ്പോള്‍ രജനി അനക്കം ഇല്ലാതെ കിടക്കുകയായിരുന്നു. മകന്‍ ഈ വിവരം ഗ്രാമപഞ്ചായത്ത് അംഗം ബിജു ചെമ്പ്‌ലാവനെ അറിയിക്കുകയും തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. തലയ്‌ക്കേറ്റ പരിക്കാണ് രജനിയുടെ മരണത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ പരപ്പില്‍ നിന്ന് സുബിന്‍ ബസ്സില്‍ കയറി പോയതായി നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു.

Woman found dead in a pool of blood in Idukki
'എവിടെ പോകാന്‍, പത്തനാപുരത്തുകാര്‍ക്ക് ഞാനില്ലാതെയോ എനിക്ക് പത്തനാപുരത്തുകാരില്ലാതെയോ പറ്റില്ല'

സുബിനും ഭാര്യ രജനിയുമായി കുടുംബ കലഹം പതിവായിരുന്നു. ഇത് സംബന്ധിച്ച് പലതവണ പൊലീസില്‍ പരാതി ലഭിച്ചിരുന്നു. ഒരു മാസം മുമ്പാണ് ഇവര്‍ ഈ വീട്ടില്‍ വീണ്ടും ഒരുമിച്ച് താമസം ആരംഭിച്ചത്. സുബിനും രജനിക്കും മൂന്നു മക്കളാണുള്ളത്.

Summary

Woman found dead in a pool of blood in Idukki; search underway for husband

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com