പാലത്തായി കോടതി വിധിയില്‍ ആഹ്ലാദ പ്രകടനം; പടക്കം പൊട്ടി സ്ത്രീക്ക് പരിക്ക്, കേസെടുത്തു

ആഹ്ലാദപ്രകടനം നടത്തിയ 14 പേര്‍ക്കെതിരെയും വിധിയില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ അന്‍പതോളം പേര്‍ക്കെതിരെയുമാണ് കൊളവല്ലൂര്‍ പൊലീസ് കേസെടുത്തത്.
kerala police
പ്രതീകാത്മക ചിത്രം
Updated on
1 min read

കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ പ്രതിയെ മരണം വരെ ജീവപര്യന്തം തടവിനു ശിക്ഷിച്ച വിധിക്ക് പിന്നാലെയുള്ള ആഹ്ലാദ പ്രകടനത്തില്‍ പടക്കം പൊട്ടി സ്ത്രീക്ക് പരിക്ക്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ആഹ്ലാദപ്രകടനം നടത്തിയ 14 പേര്‍ക്കെതിരെയും വിധിയില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ അന്‍പതോളം പേര്‍ക്കെതിരെയുമാണ് കൊളവല്ലൂര്‍ പൊലീസ് കേസെടുത്തത്.

കടവത്തൂരിലാണ് ഒരു സംഘം ആഹ്ലാദ പ്രകടനം നടത്തിയത്. ഇതിനിടെ പടക്കം പൊട്ടിച്ചപ്പോള്‍ ബിജെപി പ്രവര്‍ത്തകയായ വ്യാപാരിക്ക് പരിക്കേറ്റത്. കടവത്തൂര്‍ സ്വദേശി ലീലയുടെ പരാതിയിലാണ് പൊലീസ് കേസടുത്തത്.

kerala police
സ്‌പോട്ട് ബുക്കിങ് 20,000 മാത്രം; മറ്റുള്ളവര്‍ക്ക് അടുത്ത ദിവസം അവസരം; കേന്ദ്രസേന നാളെ എത്തും

കേസില്‍ തലശേരി അതിവേഗ പോക്സോ കോടതി ജഡ്ജി എംടി ജലജ റാണിയാണ് ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ തടവിന് ശിക്ഷിച്ചത്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന കോടതി കണ്ടെത്തിയിരുന്നു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് ശിക്ഷ അനുവദിക്കണം.

ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പത്മരാജന്‍ അധ്യാപകനായി ജോലി ചെയ്യുന്ന സ്‌കൂളിലെ നാലാംക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. പത്മരാജനെ കള്ളക്കേസില്‍ കുടുക്കിയതാണെന്നാണ് ബിജെപി ആരോപിക്കുന്നത്.

kerala police
ശബരിമലയില്‍ 'ഭയാനക സാഹചര്യം' ഉണ്ടാക്കിയത് സര്‍ക്കാര്‍; ഹൈക്കോടതി ഇടപെടണം; വിഡി സതീശന്‍
Summary

A woman was injured during a celebratory procession in Kannur following the Palathai sexual assault

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com