പട്ടാമ്പിയില്‍ യുവതിയെ തീകൊളുത്തി, റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം; വിവാഹത്തിന് തൊട്ടുമുന്‍പ് അരുംകൊല

പട്ടാമ്പിയില്‍ യുവതിയെ തീകൊളുത്തിക്കൊന്ന ശേഷം യുവാവിന്റെ ആത്മഹത്യ
murder case
പ്രവിയ, യുവതി സഞ്ചരിച്ച സ്കൂട്ടർടെലിവിഷൻ ദൃശ്യം
Updated on
1 min read

പാലക്കാട്: പട്ടാമ്പിയില്‍ യുവതിയെ തീകൊളുത്തിക്കൊന്ന ശേഷം യുവാവിന്റെ ആത്മഹത്യ. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കന്‍ഘത്ത് പറമ്പില്‍ കെ പി പ്രവിയയുടെ (30) മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ റോഡരികില്‍ നിന്നാണ് കണ്ടെത്തിയത്. കൃത്യത്തിന് ശേഷം പ്രവിയയുടെ സുഹൃത്ത് തൃത്താല ആലൂര്‍ സ്വദേശി സന്തോഷ് വീട്ടില്‍ പോയി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഇന്ന് രാവിലെയാണ് സംഭവം. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയാണ് മരിച്ച പ്രവിയ. പ്രവിയ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും കത്തിയ നിലയിലാണ്. ജോലിക്കായി വരുന്ന സമയത്ത് സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കത്തി ഉപയോഗിച്ച് കുത്തിവീഴ്ത്തിയ ശേഷം ഇന്ധനം ഉപയോഗിച്ച് കത്തിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രവിയയുടെ വിവാഹം അടുത്ത ദിവസം നടത്താന്‍ നിശ്ചയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് സന്തോഷ് യുവതിയെ ആക്രമിച്ചതെന്ന് കരുതുന്നു. ഇരുവരും തമ്മില്‍ വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു. കൃത്യത്തിന് ശേഷം വീട്ടില്‍ പോയി ആത്മഹത്യയ്ക്ക് ശ്രമിച്ച സന്തോഷിനെ ഗുരുതരാവസ്ഥയില്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചതെന്നും പൊലീസ് പറയുന്നു.

murder case
'പ്രളയം വന്ന് ഭൂമി നശിക്കും, ഉയര്‍ന്ന പ്രദേശത്ത് എത്തി മരിച്ചാല്‍ പുനര്‍ജന്മം എളുപ്പം'; മരണത്തിന് പിന്നിൽ മറ്റാരുമില്ലെന്ന് പൊലീസ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Priyanka Chopra Hair grow tips
There are limitations in her arms and legs, but her mind is not tired of fighting for life
Najeeb
organ donation
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com