അലമാരയുടെ തട്ടിൽ അവശനിലയിൽ കഴിഞ്ഞ വീട്ടമ്മ മരിച്ചു; കോവിഡ് പോസിറ്റീവ്

മാനസിക വെല്ലുവിളി നേരിട്ടിരുന്ന യുവതി അർബുദബാധിതയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊല്ലം: അവശനിലയിൽ വീട്ടിലെ അലമാരയിൽ കഴിഞ്ഞ വീട്ടമ്മ മരിച്ചു. രോഗബാധിതയായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തൃക്കടവൂർ സ്വദേശി മണിലാൽ ജോസിന്റെ ഭാര്യ ബീയാട്രിസ് ഡോളി (58) ആണു മരിച്ചത്. പരിശോധനയിൽ ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുമുണ്ട്. 

മാനസിക വെല്ലുവിളി നേരിട്ടിരുന്ന ബീയാട്രിസ് ഒറ്റയ്ക്കായിരുന്നു താമസം. അർബുദബാധിതയുമായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച പാലിയേറ്റീവിലെ നഴ്സ് ആണ് ഇവർ അവശനിലയിൽ കഴിയുന്ന വിവരം പൊലീസിൽ അറിയിച്ചത്. പൊലീസ് ഉദ്യോ​ഗസ്ഥർ നീരാവിൽ ജംക്‌ഷനു സമീപമുള്ള വീട്ടിൽ എത്തിയപ്പോൾ അടപ്പില്ലാത്ത അലമാരയുടെ തട്ടിൽ അവശനിലയിൽ ബീയാട്രിസിനെ കണ്ടെത്തുകയായിരുന്നു. 

മഡോണ, ക്രിസ്ത്രീന എന്നിങ്ങനെ രണ്ട് മക്കളുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com