35നും 60 നും ഇടയില്‍ പ്രായമുള്ള സ്ത്രീകൾക്ക് 1000 രൂപ; ആരെല്ലാം അർഹർ എന്ന് നോക്കാം?

A lady with money
പ്രതീകാത്മക ചിത്രംAI Generated
Updated on
1 min read

സംസ്ഥാന സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച പദ്ധതിയാണ് സ്‌ത്രീ സുരക്ഷാ പദ്ധതി. ഈ പുതിയ പദ്ധതി പ്രകാരം 35നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രതിമാസം സർക്കാർ 1000 രൂപ നൽകും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകുന്ന പെൻഷൻ പദ്ധതിയാണിത്.

പെന്‍ഷന്‍ കിട്ടാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിക്കാണ് അപേക്ഷ നല്‍കേണ്ടത്. ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുന്ന മാതൃകയില്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കമ്പനി ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം നല്‍കും.മറ്റു ക്ഷേമ പദ്ധതികളില്‍ അംഗങ്ങളല്ലാത്ത മഞ്ഞ റേഷന്‍ കാര്‍ഡും പിങ്ക് റേഷന്‍ കാര്‍ഡും വരുന്ന സ്ത്രീകള്‍ക്കാണ് അര്‍ഹത. ഈ വിഭാഗങ്ങളില്‍വരുന്ന ട്രാന്‍സ് വുമണിനും അപേക്ഷിക്കാം

A lady with money
14000ലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന് ആമസോണ്‍, 1800 എന്‍ജിനിയര്‍മാര്‍ക്ക് തൊഴില്‍ നഷ്ടമാകും; റിപ്പോര്‍ട്ട്

ഈ പെൻഷൻ പദ്ധതിയ്ക്ക് അപേക്ഷിക്കേണ്ട മാനദണ്ഡങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

  • സംസ്ഥാനത്ത് സ്ഥിരമായി താമസിക്കുന്ന ആളാകണം.

  • വിധവ, അവിവാഹിത, വികലാംഗ, സാമൂഹികക്ഷേമ പെന്‍ഷനുകള്‍, സര്‍വീസ്, കുടുംബ പെന്‍ഷന്‍, ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നുള്ള പെന്‍ഷന്‍, ഇപിഎഫ് പെന്‍ഷന്‍ മുതലായവ ലഭിക്കുന്നവര്‍ക്ക് അര്‍ഹതയില്ല.

  • കേരളത്തില്‍ നിന്ന് താമസം മാറുകയോ കേന്ദ്ര-സംസ്ഥാന, സ്വയംഭരണ, ഗ്രാന്‍ഡ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളിലോ പദ്ധതികളിലോ സ്ഥിരമോ താത്കാലികമായോ ജോലി കിട്ടുകയോ ചെയ്താല്‍ തുടര്‍ന്ന് പെന്‍ഷന്‍ കിട്ടില്ല. എന്നാല്‍, സ്വകാര്യസ്ഥാപനങ്ങളിലെ ജോലി പെന്‍ഷന്‍ കിട്ടാന്‍ തടസ്സമായി പറയുന്നില്ല.

  • റേഷന്‍ കാര്‍ഡുകള്‍ നീല, വെള്ള എന്നിവയായി തരംമാറ്റപ്പെട്ടാലും പെന്‍ഷനില്ല.

  • ഒരു മാസത്തിലേറെ റിമാന്‍ഡിലോ ജയിലിലോ ആയാലും അര്‍ഹത നഷ്ടപ്പെടും.

Summary

Under the newly announced Women's Safety Scheme by the state government, women between the ages of 35 and 60 will receive Rs. 1,000.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com