

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും സംഘടന രംഗത്ത് സജീവമാകാനാണ് തീരുമാനമെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷനും നടനുമായ ദേവൻ. ഒരു സീറ്റിന് വേണ്ടിയുള്ള പ്രവർത്തനമല്ല തന്റേത്. കേരളത്തിൽ ബിജെപിയെ വളർത്തുകയാണ് തന്റെ ദൗത്യമെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് നേതാവ് വിഎം സുധീരനാണ് തനിക്ക് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ പ്രചോദനമായത്. അദ്ദേഹത്തിന്റെ ആശയങ്ങൾ കേരളത്തിൽ കൊണ്ടുവരണമെന്ന് ആഗ്രഹിച്ചിരുന്നെന്നും ദേവൻ പറഞ്ഞു. 2004ൽ കേരള പീപ്പിള്‍സ് പാര്‍ട്ടി ഉണ്ടാക്കിയപ്പോൾ വട്ടാണല്ലേ എന്ന് എല്ലാവരും ചോദിച്ചിരുന്നു.
രണ്ട് തവണ തെരഞ്ഞെടുപ്പിൽ മത്സരിച്ചു തോറ്റു. മൂന്ന് മുന്നണികൾക്കെതിരെ അന്ന് ഒറ്റയ്‌ക്കാണ് മത്സരിച്ചത്. കേരളത്തിലെ നിരവധി സാമൂഹിക പ്രശ്‌നങ്ങൾ താൻ ഇടപെട്ടത് പുറം ലോകം അറിഞ്ഞില്ല. ഇന്ന് ഇപ്പോൾ ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷ സ്ഥാനം ലഭിച്ചതിൽ സന്തോഷമുണ്ട്. അത് വലിയൊരു ഉത്തരവാദിത്വമായി കണക്കാക്കുന്നു എന്നും അദ്ദേഹം പ്രതികരിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
