ലോകത്തിലെ ഏറ്റവും വലിയ ഹനുമാന്‍ വിഗ്രഹം പൗര്‍ണമിക്കാവില്‍

Pournamikkavu
ലോകത്തിലെ ഏറ്റവും വലിയ ഹനുമാന്‍ വിഗ്രഹം പൗര്‍ണമിക്കാവില്‍
Updated on
1 min read

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും ഉയരമുള്ള ഹനുമാന്‍ വിഗ്രഹം പൗര്‍ണമിക്കാവ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചു. രാമായണമാസപ്പുലരിയില്‍ കന്യാകുമാരിയില്‍ നിന്നും ശുചീന്ദ്രം വഴി പൗര്‍ണമിക്കാവില്‍ ആചാരാനുഷ്ഠാനങ്ങളോടെ എത്തിച്ച വിഗ്രഹം വൈകിട്ട് പ്രതിഷ്ഠ നടത്തി. 12 രാശി കളെയും 12 സൂര്യന്മാരെയും സങ്കല്പിച്ചു 27 നക്ഷത്രങ്ങളുടെ പ്രതീകമായി 27അടി ഉയരമുള്ള വിഗ്രഹം ഹനുമാന്റെ സഹോദരന്മാരായ ഗതിമാന്‍, ശ്രുതിമാന്‍, മതിമാന്‍, കേതു മാന്‍, ധൃതിമാന്‍ എന്നിവരോടൊപ്പമാണ് പ്രതിഷ്ഠ നടത്തിയത്.

Pournamikkavu
മഴ പെയ്യും, പക്ഷേ ചൂട് കൂടും; കര്‍ക്കടകം നിങ്ങള്‍ക്കെങ്ങനെ?

നല്ല വഴികളിലൂടെ സഞ്ചരിക്കാന്‍ ഗതിമാനും നല്ലത് പറയാനും നല്ലതിനെ സ്വീകരിക്കാനും ശ്രുതിമാനും അത്യാഗ്രഹം ഇല്ലാതെ സംതൃപ്തിയോടെ ജീവിക്കാന്‍ മതിമാനും നല്ലത് കേള്‍ക്കാന്‍ കേതുമാനും, അലസരായി ഇരിക്കാതെ വേഗത്തില്‍ കാര്യങ്ങള്‍ ചെയ്യാന്‍ ധൃതിമാനും എന്നാണ് സങ്കല്‍പ്പം. ഇതിന്റെ എല്ലാം ഉപരി ശക്തിയുടെയും ഭക്തിയുടെയും പ്രതീകമായി ഹനുമാന്‍ വിരാജിക്കുന്നു. ബ്രഹ്മ പുരാണത്തിലെ കേസരിയുടെ മക്കളായ 6 പേരെയും ഒരുമിച്ചു കാണുന്ന ലോകത്തിലെ ഏക ക്ഷേത്രം എന്ന ഖ്യാതിയും പൗര്‍ണമിക്കാവിന് കൈ വന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Summary

A majestic 27-foot-tall Hanuman statue has been installed at the Pournamikkavu Balabhadra Devi Temple in Vizhinjam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com