പൊറോട്ടയ്‌ക്കൊപ്പം വാങ്ങിയ സാമ്പാറിൽ പുഴുവും ചത്ത പാറ്റയും; ഹോട്ടൽ പൂട്ടിച്ചു

ഇടുക്കിയിലെ കട്ടപ്പനയിൽ പാഴ്സൽ വാങ്ങിയ ഭക്ഷണത്തിൽ പുഴുവും ചത്ത പാറ്റയും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കട്ടപ്പന: ഇടുക്കിയിലെ കട്ടപ്പനയിൽ പാഴ്സൽ വാങ്ങിയ ഭക്ഷണത്തിൽ പുഴുവും ചത്ത പാറ്റയും. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഭക്ഷ്യ സുരക്ഷാവിഭാ​ഗം ഹോട്ടൽ അടപ്പിച്ചു. 

കട്ടപ്പന മാർക്കറ്റിനുള്ളിൽ പ്രവർത്തിക്കുന്ന ഹോട്ടലാണ് അടപ്പിച്ചത്. ഞായറാഴ്ച മേട്ടുക്കുഴി സ്വാദേശിയായ ലിസി പൊറോട്ടയ്ക്കൊപ്പം വാങ്ങിയ സാമ്പാറിലാണ് പുഴുവിനെയും ചത്ത പാറ്റയെയും കണ്ടെത്തിയത്. 

ഇവർ ഭക്ഷ്യ സുരക്ഷ വകുപ്പിന് ഇ- മെയിൽ വഴി പരാതി നൽകി. ഇതേ തുടർന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ അടുക്കളയിലുൾപ്പെടെ വൃത്തി ഹീനമായ സാഹചര്യമാണ് കണ്ടെത്തിയത്. ഭക്ഷണം സൂക്ഷിക്കുന്നതടക്കം വൃത്തിഹീനമായിരുന്നു. ഇതേ തുടർന്നാണ് ഹോട്ടൽ അടച്ചുപൂട്ടിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 p a muhammad riyas
cinema theatre
Veena, Muhammad Riyas, , upi
Sunny Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com