കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപണം, സ്വിഫ്റ്റ് ബസിന്റെ ഗ്ലാസ് എറിഞ്ഞ് തകര്‍ത്തു; ഡ്രൈവറെ മര്‍ദ്ദിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd August 2022 09:48 PM |
Last Updated: 22nd August 2022 09:48 PM | A+A A- |

സ്വിഫ്റ്റ് ബസ്, ഫയല്‍ ചിത്രം
ബംഗളൂരു: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം.സ്വിഫ്റ്റ് ബസിന്റെ ഗ്ലാസ് എറിഞ്ഞ് തകര്‍ത്തു. ഡ്രൈവര്‍ സനൂപിനെ മര്‍ദ്ദിച്ചു.
കര്‍ണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് ബസിന് നേരെ കല്ലെറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബംഗളൂരുവില്‍ നിന്ന് മൂന്നാറിലേക്ക് യാത്ര തിരിച്ച ബസിന് നേരെയാണ് വഴിമധ്യേ ആക്രമണം ഉണ്ടായത്. ബസില്‍ ഉണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റിവിട്ടു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സൈഡ് കൊടുക്കാത്തതിനു വൈരാഗ്യം, കെഎസ്ആര്‍ടിസി ബസുകള്‍ക്കു അര്‍ധരാത്രി കല്ലേറ്; യുവാവ് പിടിയില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ