'സര്‍ക്കാരോഫീസ് സങ്കല്‍പ്പം ചെമ്മനം ചാക്കോയുടെ ആളില്ലാക്കസേരകളുടേതായിരുന്നു, ഇടതുപക്ഷസര്‍ക്കാരിന്റെ നേട്ടങ്ങളില്‍ ഇതും പെടില്ലേ?'

4 മണിയുടെ വന്ദേഭാരത് ട്രെയിനിന് കോഴിക്കോട്ടേക്ക് മടങ്ങേണ്ട ഞങ്ങളെ 2.30 ന് മുന്നേ തന്നെ വിഷ്ണു എന്ന യുവഉദ്യോഗസ്ഥന്‍ എല്ലാ കടലാസും ശരിയാക്കി തിരിച്ചയച്ചു
Saradakutty Bharathikutty
Saradakutty Bharathikuttyfacebook
Updated on
1 min read

കൊച്ചി: സര്‍ക്കാര്‍ ഓഫീസുകളിലെ മാറ്റം ചൂണ്ടിക്കാണിച്ച് എഴുത്തുകാരി എസ് ശാരദക്കുട്ടി. തിരുവനന്തപുരം ജില്ലാ ട്രഷറിയില്‍ പോയപ്പോഴുള്ള അനുഭവം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. പത്തുവര്‍ഷത്തെ ഇടതുപക്ഷസര്‍ക്കാരിന്റെ നേട്ടങ്ങളില്‍ ഇതും പെടില്ലേ? ഇതിന്റെ തുടര്‍ച്ചയാണ് ജനങ്ങള്‍ക്ക് ആവശ്യം. ജീവനക്കാരുടെ സംതൃപ്തിയാണ് ഉപഭോക്താക്കളുടെ ആശ്വാസമെന്നും ശാരദക്കുട്ടി പറയുന്നു.

Saradakutty Bharathikutty
'റേപ്പ് ചെയ്താലും കൊന്നാലും ഡബിള്‍ ഓകെ, മരണവീട്ടില്‍ ചിരിക്കുന്നത് ചിലര്‍ക്ക് മഹാപരാധം': സൈബര്‍ ആക്രമണത്തില്‍ റിനി

ഇന്നലെ വളരെക്കാലം കൂടി തിരുവനന്തപുരം ജില്ലാ ട്രഷറി ഓഫീസില്‍ പോയി. പങ്കജ് ഹോട്ടലിനെതിര്‍വശം സെക്രട്ടേറിയറ്റിനടുത്തുള്ള ജില്ലാ ട്രഷ്രറി ഓഫീസിലായിരുന്നു ഇന്നലെ പകല്‍ മുഴുവന്‍. അടുത്ത ബന്ധുവിന്റെ ആവശ്യത്തിന് കൂട്ടു പോയതാണ്. ഓഫീസിലാകെ യുവത്വത്തിന്റെ പ്രസരിപ്പ്. വേഷവിധാനത്തിലും ഉടുപ്പിലും നടപ്പിലും ഹെയര്‍ സ്‌റ്റൈലിലും ഒക്കെ പുതുമയുടെ ഊര്‍ജ്ജസ്വലത. എന്റെ പഴയ സര്‍ക്കാരോഫീസ് സങ്കല്‍പ്പം ചെമ്മനം ചാക്കോയുടെ ആളില്ലാക്കസേരകളുടേതായിരുന്നു. ഇവിടെയോ ഒഴിവില്ലാതെ മുഖപ്രസാദത്തോടെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കായി ഓടി നടക്കുന്ന ചെറുപ്പക്കാരായ ജീവനക്കാര്‍. രാവിലെ 9.45 ന് തന്നെ ഓഫീസ് സജീവമായി. 4 മണിയുടെ വന്ദേഭാരത് ട്രെയിനിന് കോഴിക്കോട്ടേക്ക് മടങ്ങേണ്ട ഞങ്ങളെ 2.30 ന് മുന്നേ തന്നെ വിഷ്ണു എന്ന യുവഉദ്യോഗസ്ഥന്‍ എല്ലാ കടലാസും ശരിയാക്കി തിരിച്ചയച്ചു, ശാരദക്കുട്ടി കുറിച്ചു.

Saradakutty Bharathikutty
മുഖ്യമന്ത്രി സ്‌കൂളിലെത്തിയാല്‍ പബ്ലിസിറ്റി കിട്ടും, കൂടുതല്‍ കുട്ടികള്‍ വരും; മുഖ്യമന്ത്രിക്ക് നാലാം ക്ലാസുകാരിയുടെ കത്ത്, വരാമെന്ന് വി ഡി സതീശന്‍

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

സര്‍ക്കാര്‍ ഓഫീസുകളില്‍ പോകുന്നതെനിക്ക് പണ്ടും ഇഷ്ടമാണ്. പലതരം ജീവിത സന്ദര്‍ഭങ്ങളാണ് അവിടെ നമ്മള്‍ കണ്ടുമുട്ടുക.

എന്റെ സ്വകാര്യ - ഗാര്‍ഹിക വിരസതകള്‍ മറക്കാനായി മുന്‍സിപാലിറ്റി, കോര്‍പറേഷന്‍, വില്ലേജ്, പഞ്ചായത്ത്, ഇലക്ട്രിസിറ്റി, വാട്ടര്‍ സപ്ലൈസ് ഓഫീസുകളുടെ ക്യൂവില്‍ പോയി നിന്ന് മറ്റു പല തരം വിരസതകളോട് ഏറ്റുമുട്ടിയിട്ടുണ്ട്. അവയെ മനഃപൂര്‍വ്വം സ്വീകരിച്ചിട്ടുണ്ട്. വൈയക്തിക വിരസതകളില്‍ നിന്ന് രക്ഷപ്പെടാന്‍ സാമൂഹിക വിരസതകളെ സ്വീകരിച്ചിരുന്ന കാലം.

ഇന്നലെ വളരെക്കാലം കൂടി തിരുവനന്തപുരം ജില്ലാ ട്രഷറി ഓഫീസില്‍ പോയി. പങ്കജ് ഹോട്ടലിനെതിര്‍വശം സെക്രട്ടേറിയറ്റിനടുത്തുള്ള ജില്ലാ ട്രഷ്രറി ഓഫീസിലായിരുന്നു ഇന്നലെ പകല്‍ മുഴുവന്‍. അടുത്ത ബന്ധുവിന്റെ ആവശ്യത്തിന് കൂട്ടു പോയതാണ്.

ഓഫീസിലാകെ യുവത്വത്തിന്റെ പ്രസരിപ്പ്. വേഷവിധാനത്തിലും ഉടുപ്പിലും നടപ്പിലും ഹെയര്‍ സ്‌റ്റൈലിലും ഒക്കെ പുതുമയുടെ ഊര്‍ജ്ജസ്വലത .

എന്റെ പഴയ സര്‍ക്കാരോഫീസ് സങ്കല്‍പം ചെമ്മനം ചാക്കോയുടെ ആളില്ലാക്കസേരകളുടേതായിരുന്നു .

ഇവിടെയോ ഒഴിവില്ലാതെ മുഖപ്രസാദത്തോടെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കായി ഓടി നടക്കുന്ന ചെറുപ്പക്കാരായ ജീവനക്കാര്‍. രാവിലെ 9.45 ന് തന്നെ ഓഫീസ് സജീവമായി

4 മണിയുടെ വന്ദേഭാരത് ട്രെയിനിന് കോഴിക്കോട്ടേക്ക് മടങ്ങേണ്ട ഞങ്ങളെ 2.30 ന് മുന്നേ തന്നെ വിഷ്ണു എന്ന യുവഉദ്യോഗസ്ഥന്‍ എല്ലാ കടലാസും ശരിയാക്കി തിരിച്ചയച്ചു.

ഞാന്‍ സന്തോഷവതിയായ കാഴ്ചക്കാരി മാത്രമായിരുന്നു.

പത്തുവര്‍ഷത്തെ ഇടതുപക്ഷസര്‍ക്കാരിന്റെ നേട്ടങ്ങളില്‍ ഇതും പെടില്ലേ? ഇതിന്റെ തുടര്‍ച്ചയാണ് ജനങ്ങള്‍ക്ക് ആവശ്യം. ജീവനക്കാരുടെ സംതൃപ്തിയാണ് ഉപഭോക്താക്കളുടെ ആശ്വാസം.

എസ് ശാരദക്കുട്ടി

Summary

Writer S. Saradakutty points out the changes in government offices

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com