കഥാകൃത്ത് തോമസ് ജോസഫ് അന്തരിച്ചു

പ്രമുഖ കഥാകൃത്ത് തോമസ് ജോസഫ് അന്തരിച്ചു
തോമസ് ജോസഫ്‌
തോമസ് ജോസഫ്‌
Updated on
1 min read

കൊച്ചി: പ്രമുഖ കഥാകൃത്ത് തോമസ് ജോസഫ് അന്തരിച്ചു. 67 വയസ്സായിരുന്നു.  പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെക്കാലമായി കിടപ്പിലായിരുന്നു.

1954 ജൂണ്‍ 8ന് എറണാകുളം ജില്ലയിലെ ഏലൂരില്‍ വാടയ്ക്കല്‍ തോമസിന്റെയും വെള്ളയില്‍ മേരിയുടെയും മകനായാണ് ജനനം. 2013ല്‍ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. എസ്ബിടി സാഹിത്യപുരസ്‌കാരം, കെഎ കൊടുങ്ങല്ലൂര്‍ സ്മാരക പുരസ്‌കാരം, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2009-ലെ അവാര്‍ഡ് എന്നിവയും നേടിയിട്ടുണ്ട്. . 

ചിത്രശലഭങ്ങളുടെ കപ്പല്‍, മരിച്ചവര്‍ സിനിമ കാണുകയാണ്, ഒരു ഇരുണ്ട സസ്യമായി ചുറ്റിപ്പിണഞ്ഞ്, പശുവുമായി നടക്കുന്ന ഒരാള്‍, അവസാനത്തെ ചായം, നോവല്‍ വായനക്കാരന്‍, ദൈവത്തിന്റെ പിയാനോയിലെ പക്ഷികള്‍, പരലോക വാസസ്ഥലങ്ങള്‍ എന്നിവയാണ് പ്രധാന കൃതികള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

hcd exam cancelled
today top five news
 Stray Dog Feeders
Kerala High Court
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com