യതീഷ് ചന്ദ്ര കേരളം വിടുന്നു 

യതീഷ് ചന്ദ്രയുടെ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അം​ഗീകരിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം: കർണാടക കേഡറിലേക്ക് മാറാനുള്ള യുവ ഐപിഎസ് ഓഫീസർ യതീഷ് ചന്ദ്രയുടെ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അം​ഗീകരിച്ചു. മൂന്ന് വർഷത്തേക്കാണ് യതീഷ് ചന്ദ്ര കർണാടക കേഡറിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ടത്. ഇതിന് ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. 

നിലവിൽ കെ എ പി നാലാം ബെറ്റാലിയൻ മേധാവിയാണ് യതീഷ് ചന്ദ്ര. കണ്ണൂർ എസ്പി ആയിരുന്നു അദ്ദേഹം കഴി‍ഞ്ഞ മാസമാണ് കെ എ പി നാലാം ബെറ്റാലിയൻ മേധാവിയായി നിയമിതനായത്. 

വിവാദങ്ങളും വിമർശനങ്ങളും വിട്ടൊഴിയാത്ത യതീഷ് ചന്ദ്രയുടെ ഔദ്യോ​ഗിക ജീവിതത്തിൽ കോവിഡ് കാലത്ത് നിയമം പാലിക്കാത്തവരെ ഏത്തമിടീച്ചതാണ് ഒടുവിലുണ്ടായ വിവാദം. ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ടു മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ അധിക്ഷേപിച്ചത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചെങ്കിലും കേരളത്തിൽ വലിയൊരു വിഭാ​ഗം ആളുകൾ മുഖം നോക്കാതെ നടപടിയെടുക്കുന്നതിൽ യതീഷ് ചന്ദ്രയെ അഭിനന്ദിച്ചു. സർക്കാരിന്റെ പ്രീതി നേടി കണ്ണൂരിലെത്തിയെങ്കിലും പിന്നീടുണ്ടായ വിവാദങ്ങൾ മുഖ്യമന്ത്രിയുടെ അടക്കം വിമർശനങ്ങൾക്ക് വിധേയനാക്കി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com