ടിക്കറ്റില്ലാ യാത്ര ചോ​ദ്യം ചെയ്തു; മദ്യ ലഹരിയിൽ വനിതാ ടിടിഇയെ മർദ്ദിച്ചു, അസഭ്യം വിളിച്ചു; യുവാവ് പിടിയിൽ

ഏറനാട് എക്സ്പ്രസിലാണ് സംഭവം
young man arrested
മനീഷ്
Updated on
1 min read

ആലപ്പുഴ: ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്തതു ചോദ്യം ചെയ്ത വനിതാ ടിടിഇയെ അസഭ്യം പറയുകയും കൈയേറ്റത്തിനു ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ. ടിടിഇ നൽകിയ പരാതിയിൽ തിരുവല്ല കണ്ടുചിറയൽ വീട്ടിൽ മനീഷാണ് (27) അറസ്റ്റിലായത്. ഈ മാസം 19നു വൈകീട്ട് ഏറനാട് എക്സ്പ്രസ് ആലപ്പുഴ സ്റ്റേഷനിൽ നിന്നു പുറപ്പെട്ട് അൽപ്പ സമയത്തിനകമാണ് സംഭവം.

വനിതാ ടിടിഇ മനീഷിനോടു ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ മദ്യ ലഹരിയിലായിരുന്ന ഇയാൾ അസഭ്യം പറഞ്ഞു. കൈയേറ്റത്തിനും ശ്രമിച്ചു.

young man arrested
ചുട്ട് പൊള്ളും; പാലക്കാട് 40 ഡി​ഗ്രി വരെ, ഈ ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ്

റെയിൽവേ പൊലീസ് എത്തി ഇയാളെ പിടികൂടി കായംകുളം സ്റ്റേഷനിൽ ഇറക്കി ആലപ്പുഴയിലേക്ക് കൊണ്ടുപോയി. കൊല്ലത്തേക്ക് പോകുകയായിരുന്നു എന്നാണ് ഇയാൾ പൊലീസിനോടു പറഞ്ഞത്.

young man arrested
മദ്യലഹരിയില്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു; പ്രതി പിടിയില്‍
Summary

young man arrested for assaulting female ticket checker

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com