വര്‍ക്കലയില്‍ റഷ്യന്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍

ഇയാള്‍ നേരത്തെയും ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം
Young man arrested for sexually assaults Russian woman in Varkala
Young man arrested for sexually assaults Russian woman in Varkala
Updated on
1 min read

തിരുവനന്തപുരം: വര്‍ക്കലയില്‍ റഷ്യന്‍ വിനോദ സഞ്ചാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. പ്രദേശവാസിയായ അനസ് ആണ് പിടിയിലായത്. ഇയാള്‍ നേരത്തെയും ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

Young man arrested for sexually assaults Russian woman in Varkala
പാലക്കാട് കൊടുംചൂട്, 38 °C; ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശനിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് യുവാവ് റഷ്യന്‍ വിനോദ സഞ്ചാരിയെ ആക്രമിച്ചത്. വര്‍ക്കല സൗത്ത് ക്ലിഫിലെ റിസോര്‍ട്ടില്‍ നിന്നും കടല്‍ത്തീരത്തേക്ക് ഇറങ്ങിപ്പോയ റഷ്യന്‍ യുവതിക്ക് നേരെ അക്രമി നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. പരാതി നല്‍കുമെന്ന് യുവതി പറഞ്ഞതിന് പിന്നാലെ ഇയാള്‍ യുവതിയെ കടന്നു പിടിക്കുകയും ചെയ്തെന്നാണ് പരാതി.

യുവതിയുടെ പരാതിക്ക് പിന്നാലെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അനസിനെ പൊലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Summary

Young man arrested for sexually assaults Russian woman in Varkala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com