യുവാവിനെ വൈദ്യുതി ലൈനില്‍ നിന്ന് താഴെയിറക്കുന്ന ദൃശ്യം
യുവാവിനെ വൈദ്യുതി ലൈനില്‍ നിന്ന് താഴെയിറക്കുന്ന ദൃശ്യം

സംശയം തോന്നി നാട്ടുകാര്‍ ഓടിച്ചു, യുവാവ് ട്രാന്‍സ്‌ഫോമറില്‍ കയറി; വൈദ്യുതി ലൈനിലൂടെ നടന്നു, ഒടുവില്‍

മാനസികാസ്വാസ്ഥ്യമുള്ള യുവാവ് ട്രാന്‍സ്‌ഫോമറിന് മുകളില്‍ കയറി ഭീതി സൃഷ്ടിച്ചു
Published on

കാസര്‍കോട്: മാനസികാസ്വാസ്ഥ്യമുള്ള യുവാവ് ട്രാന്‍സ്‌ഫോമറിന് മുകളില്‍ കയറി ഭീതി സൃഷ്ടിച്ചു. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ, വൈദ്യുതിലൈന്‍ വഴി നടക്കാന്‍ തുടങ്ങിയ യുവാവിനെ അഗ്‌നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് താഴെയിറക്കിയത്. 

കാഞ്ഞങ്ങാട്ടാണ് സംഭവം. ബിഹാര്‍ സ്വദേശിയായ യുവാവ് കഴിഞ്ഞ ദിവസമാണ് അമ്പലത്തറ മൂന്നാംമൈലിലെ സ്‌നേഹാലയത്തില്‍നിന്നു രക്ഷപ്പെട്ടത്.ഇയാള്‍ പിന്നീട് പല വീടുകളിലായി കയറി ഇറങ്ങുകയായിരുന്നു. 

സംശയം തോന്നിയ നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവ് ട്രാന്‍സ്‌ഫോമറില്‍ കയറിയത്. വിവരം അറിഞ്ഞയുടന്‍ കെഎസ്ഇബി വൈദ്യുതിബന്ധം വിച്ഛേദിച്ച് അപകടം ഒഴിവാക്കി.താഴെയിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും യുവാവ് തയ്യാറായില്ല. 

അഗ്‌നിരക്ഷാ സേനയും പൊലീസും ഏണിവച്ച് പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വൈദ്യുതിലൈന്‍ വഴി നടക്കാന്‍ തുടങ്ങി. ഒടുവില്‍ ഉദ്യോഗസ്ഥര്‍ വൈദ്യുതി തൂണില്‍ കയറിയാണ് യുവാവിനെ പിടികൂടിയത്. ഇയാളെ സ്‌റ്റേഷനിലേക്ക് മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com