തൃശൂരില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; ഒരാളെ കാണാതായി

തളിക്കുളം തമ്പാന്‍കടവില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തൃശൂര്‍: തളിക്കുളം തമ്പാന്‍കടവില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഒരാളെ കാണാതായി. പുത്തൂര്‍ സ്വദേശി പല്ലിശ്ശേരി വീട്ടില്‍ ബില്‍വിന്‍ (22) ആണ് മരിച്ചത്. പുത്തൂര്‍ സ്വദേശി സ്മിഥുന്‍ (20) നെയാണ് കാണാതായത്.

ഇന്ന് വൈകുന്നേരമാണ് നാലംഗ സംഘം കടപ്പുറത്തെത്തിയത്. ഇതില്‍ രണ്ട് പേര്‍ കടലില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. മത്സ്യതൊഴിലാളികള്‍ നടത്തിയ തെരച്ചിലിലാണ് ഒരാളെ കണ്ടെത്തിയത്. കാണാതായയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com