ജീപ്പ് കുഴിയിൽ വീണു; ഉയർത്താൻ ശ്രമിക്കുന്നതിനിടെ തെന്നി ദേഹത്ത് കയറി ഇറങ്ങി; യുവാവിനു ദാരുണാന്ത്യം

അതിൻ ഓടിച്ചിരുന്ന ജീപ്പ് കുഴിയിൽ വീണതിനെ തുടർന്നു വണ്ടിയിൽ നിന്നു പുറത്തിറങ്ങി കല്ലിട്ട് കുഴിയിൽ നിന്നു കയറ്റാൻ ശ്രമിക്കുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കോഴിക്കോട്: ജീപ്പ് ദേഹത്തു കയറിയിറങ്ങി യുവാവിനു ദാരുണാന്ത്യം. കക്കാടംപൊയിൽ കരിശുമലയ്ക്കു സമീപമാണ് അപകടം. വാളംതോട് സ്വദേശി കൂനിങ്കിയിൽ സജിയുടെ മകൻ അതിൻ ജോസഫ് (25) ആണ് മരിച്ചത്. 

അതിൻ ഓടിച്ചിരുന്ന ജീപ്പ് കുഴിയിൽ വീണതിനെ തുടർന്നു വണ്ടിയിൽ നിന്നു പുറത്തിറങ്ങി കല്ലിട്ട് കയറ്റാൻ ശ്രമിക്കുകയായിരുന്നു. അതിനിടെ ജീപ്പ് തെന്നി നീങ്ങി ദേഹത്ത് കയറി ഇറങ്ങി. 

അപകടത്തിനു പിന്നാലെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലും മെഡിക്കൽ കോളജിലും കോഴിക്കോട്ടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മാതാവ്: റെനി. സഹോദരങ്ങൾ: ജിതിൻ, ക്രിസ്റ്റി, കൃപ.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com