മൈക്കിൾ സിറ്റിയിൽ യുവാവ് കുത്തേറ്റ് മരിച്ചു, ബന്ധു പിടിയിൽ

കല്ലുമാലിക്കൽ വീട്ടിൽ പാപ്പച്ചന്റെ മകനായ രാജൻ (26) ആണ് കൊല്ലപ്പെട്ടത്
Anoop
പ്രതി അനൂപ്
Updated on
1 min read

തൊടുപുഴ: ഇടുക്കി കഞ്ഞിക്കുഴിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ചുരുളിപതാല്‍ മൈക്കിള്‍ സിറ്റി കല്ലുമാലിക്കല്‍ രാജനാണ് (26) കുത്തേറ്റ് മരിച്ചത്. കഴിഞ്ഞ രാത്രിയാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ രാജന്റെ ബന്ധുവും അയല്‍വാസിയുമായ അനൂപിനെ കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്തു.

Anoop
കാത്തിരിപ്പിന് ഫലം കണ്ടു, കമലാക്ഷിയമ്മ തിരികെ വീട്ടിലേക്ക്, അച്ഛന് മറവി രോഗമെന്ന് മകൻ

വ്യാഴാഴ്ച രാത്രി 10.30ഓടെ രാജന്റെ വീട്ടില്‍വച്ചാണ് സംഭവം നടന്നത്. രാജന്‍ തടി പണിക്കാരനാണ്. പ്രതിയായ അനൂപ് കഞ്ഞിക്കുഴിയിലെ ഒരു ചിക്കന്‍ സെന്ററില്‍ ജോലി ചെയ്യുകയാണ്. രാജന്റെ പിതാവിന്റെ സഹോദരിയുടെ മകനാണ് അനൂപ്.

Anoop
രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചു? ; നടന്‍ ബോബി കുര്യനെ എസ്ഐടി ചോദ്യം ചെയ്തു

സ്ഥലത്തു നിന്നും രക്ഷപ്പെട്ട അനൂപിനെ പുലര്‍ച്ചെ 3.00 മണിയോടെ കഞ്ഞിക്കുഴി പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് കൊലപാതകം എന്നാണ് പോലീസ് നല്‍കുന്ന വിവരം. രാജന്റെ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Summary

A young man was stabbed to death in Kanjikuzhi, Idukki.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com