young man was arrested with Cannabis kozhikode
young man was arrested with Cannabis kozhikode

കഞ്ചാവ് ഉണക്കാനിട്ട് വിശ്രമിച്ചു, കോഴിക്കോട് ബീച്ചില്‍ കിടന്നുറങ്ങിയ യുവാവ് പിടിയില്‍

ഉറങ്ങിയിരുന്ന യുവാവിന് സമീപത്ത് പേപ്പറില്‍ ഉണക്കാന്‍ നിരത്തിയിട്ട നിലയില്‍ ആയിരുന്നു കഞ്ചാവുണ്ടായിരുന്നത്
Published on

കോഴിക്കോട്: ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് സമീപത്ത് കിടന്നുറങ്ങിയ യുവാവ് പിടിയില്‍. കോഴിക്കോട് ബീച്ചിലാണ് സംഭവം. വെള്ളയില്‍ സ്വദേശി മുഹമ്മദ് റാഫിയാണ് പിടിയിലായത്.

രാവിലെ ബിച്ചില്‍ പ്രഭാത നടത്തത്തിനും മറ്റും എത്തിയവരാണ് സംഭവം കണ്ടത്ത്. ബീച്ചില്‍ പായ വിരിച്ച് പുതച്ച് ഉറങ്ങിയിരുന്ന യുവാവിന് സമീപത്ത് പേപ്പറില്‍ ഉണക്കാന്‍ നിരത്തിയിട്ട നിലയില്‍ ആയിരുന്നു കഞ്ചാവുണ്ടായിരുന്നത്.

young man was arrested with Cannabis kozhikode
പാലക്കാട് സന്ദീപ്, ആറന്മുളയില്‍ അബിന്‍, അടൂരില്‍ രമ്യ ഹരിദാസ്, തിരുവമ്പാടിയില്‍ ജോയി; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എഐസിസി സര്‍വേ നിര്‍ദേശങ്ങള്‍

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി യുവാവിനെ പിടികൂടുകയായിരുന്നു. 350 ഗ്രാം കഞ്ചാവാണ് യുവാവിന്റെ പക്കല്‍ ഉണ്ടായിരുന്നതത്. ഇയാള്‍ നേരത്തെയും കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തിയാണ് റാഫി എന്നാണ് വിവരം. വെള്ളയില്‍ പൊലീസെത്തി യുവാവിനെ പിടികൂടി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Summary

A young man was arrested for sleeping on a beach in Kozhikode while drying Cannabis

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com