വടക്കഞ്ചേരിയില്‍ റബര്‍ തോട്ടത്തില്‍ യുവാവിന്റെ മൃതദേഹം, മരണം ഷോക്കേറ്റ്; രണ്ടു കിലോമീറ്റര്‍ അകലെ കമ്പിയും കുടുക്കും, അന്വേഷണം

വടക്കഞ്ചേരി പുതുക്കോട്ടെ യുവാവിന്റെ മരണം ഷോക്കേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

പാലക്കാട്: വടക്കഞ്ചേരി പുതുക്കോട്ടെ യുവാവിന്റെ മരണം ഷോക്കേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹം വാഹനത്തില്‍ കൊണ്ടുപോയി 2 കിലോമീറ്റര്‍ അകലെ ഉപേക്ഷിച്ചതാണെന്ന് പൊലീസ് പറയുന്നു.അപ്പക്കാട് യാക്കൂബിന്റെ മകന്‍ അജ്മലിനെയാണ് (21) കഴിഞ്ഞ വെള്ളിയാഴ്ച പുതുക്കോട് പാട്ടോലയ്ക്കു സമീപം റബര്‍ തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ടു 3 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയെത്തുടര്‍ന്ന് അന്വേഷണം ശക്തമാക്കിയിരുന്നു. അതിനിടെയാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണം ഷോക്കേറ്റാണെന്ന് തെളിഞ്ഞത്. യുവാവിന്റെ കാലില്‍ പൊള്ളലേറ്റ പാടുണ്ടായിരുന്നു. പൊലീസ് നടത്തിയ തെരച്ചിലില്‍ 2 കിലോമീറ്റര്‍ അകലെ ചെറുകാഞ്ഞിരക്കോട്ട് കാട്ടുപന്നിയെ ഷോക്കേല്‍പ്പിക്കാന്‍ വച്ച കമ്പിയും കുടുക്കും കണ്ടെത്തി. 

കെണി വച്ചവര്‍ അജ്മല്‍ മരിച്ചുകിടക്കുന്നതു കണ്ടതിനെത്തുടര്‍ന്നു മൃതദേഹം 2 കിലോമീറ്റര്‍ അകലെയുള്ള റബര്‍ തോട്ടത്തില്‍ കൊണ്ടുപോയി ഇടുകയായിരുന്നെന്നാണു വിവരം. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു സൂചനയുണ്ട്. വ്യാഴാഴ്ച രാത്രി പത്തോടെയാണു യുവാവിനെ കാണാതായത്. വെള്ളിയാഴ്ച വൈകിട്ടു മൂന്നോടെ മൃതദേഹം കണ്ടെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com