ഇ- സഞ്ജീവനി കൺസൾട്ടേഷനിടെ രോ​ഗിയെന്ന വ്യാജേന നഗ്നതാ പ്രദർശനം; യുവാവ് അറസ്റ്റിൽ

ഇ- സഞ്ജീവനി കൺസൾട്ടേഷനിടെ നഗ്നതാ പ്രദർശനം നടത്തിയ തൃശൂർ സ്വദേശി മുഹമ്മദ് ശുഹൈബ് അറസ്റ്റിൽ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read


പത്തനംതിട്ട: ഇ- സഞ്ജീവനി കൺസൾട്ടേഷനിടെ രോ​ഗിയെന്ന വ്യാജേന നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. തൃശൂർ സ്വദേശി മുഹമ്മദ് ശുഹൈബ് ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി യുവാവിനെ വീട്ടിൽ നിന്ന് ആറന്മുള പൊലീസാണ് അറസ്റ്റ് ചെയ്തത്. 

കോന്നി മെഡിക്കൽ കോളജിലെ മാനസികാരോഗ്യവിഭാഗത്തിൽ ജോലി ചെയ്യുന്ന വനിതാ ഡോക്ടറുടെ പരാതിയിലാണ് യുവാവിനെതിരെ കേസെടുത്തത്. വീട്ടിലിരുന്നാണ് ഡോക്ടർ കൺസൾട്ടേഷൻ നടത്തിയത്. ഇ- സഞ്ജീവനി പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ച പേര്, വിലാസം, ഫോൺ നമ്പർ, ഇ മെയിൽ ഐ.ഡി. എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. യുവാവിന് യഥാർഥത്തിൽ രോഗമുള്ള ആളാണോ അതോ നഗ്നതാപ്രദർശനത്തിനായി ബോധപൂർവ്വം കൺസൾട്ടേഷന് രജിസ്റ്റർ ചെയ്തതാണോ എന്നതടക്കമുള്ള കാര്യത്തിൽ അന്വേഷണം നടത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suvarna Keralam SK 75 lottery result
Minister M Liju
VD Satheesan
kerala rain alert today
X

FOLLOW US

ON GOOGLE DISCOVER