വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

സ്ഫോടനത്തിൽ ​മണികണ്ഠന് ​സാരമായി പൊള്ളലേറ്റിരുന്നു. തൃശൂർ മെ‍ഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം
സ്ഫോടനം നടന്ന സ്ഥലത്തെ വീഡിയോ ​ദശ്യം
സ്ഫോടനം നടന്ന സ്ഥലത്തെ വീഡിയോ ​ദശ്യം

തൃശൂര്‍: വടക്കാഞ്ചേരി കുണ്ടന്നൂരില്‍ വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തിൽ ​ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. കാവശേരി സ്വദേശി മണികണ്ഠനാണ് മരിച്ചത്. 

സ്ഫോടനത്തിൽ ​മണികണ്ഠന് ​സാരമായി പൊള്ളലേറ്റിരുന്നു. തൃശൂർ മെ‍ഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം.

തൃശൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളുടെ ഉത്സവങ്ങള്‍ക്ക് വേണ്ടി വെടിക്കോപ്പുകള്‍ സൂക്ഷിക്കുന്ന സ്ഥലത്താണ് സ്‌ഫോടനമുണ്ടായത്. 
വെടിക്കെട്ടുപുര പൂര്‍ണമായി കത്തി നശിച്ചു. അപകടം നടന്ന് കിലോമീറ്ററുകള്‍ അകലെ, ഓട്ടുപാറയിലും അത്താണിയിലും പ്രകമ്പനമുണ്ടായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com