15കാരി തീകൊളുത്തി ജീവനൊടുക്കി; പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് പിടിയിൽ
കണ്ണൂർ: 15 വയസുകാരി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് പിടിയിൽ. പേരാവൂർ കളക്കുടുമ്പിൽ പി വിഷ്ണുവിനെയാണ് പേരാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി കണ്ടെത്തി.
ഏതാനും മാസം മുൻപാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. എന്നാൽ കാരണം വ്യക്തമായിരുന്നില്ല.
സംഭവത്തിൽ പൊലീസ് വീട്ടുകാരുടെ മൊഴിയെടുത്തിരുന്നു. ഇതിൽ നിന്നു ചില സൂചനകൾ പൊലീസിനു കിട്ടി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് യുവാവുമായി പെൺകുട്ടിക്കു അടുപ്പമുണ്ടായിരുന്നതായി കണ്ടെത്തിയത്. പെൺകുട്ടിയുടെ ഫോണിലേക്ക് യുവാവ് നിരന്തരം വിളിച്ചിരുന്നതായും കണ്ടെത്തി.
പിന്നാലെ യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചതായി സമ്മതിച്ചത്. പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
youth arrested, sexual abuse, teen girl suicide: The girl committed suicide a few months ago, but the reason was not clear
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

