

തിരുവനന്തപുരം: വിഷു ദിവസമായ ബുധനാഴ്ച നാടിനെ നടുക്കിയ കൊലപാതകമാണ് വിഴിഞ്ഞത്ത് നടന്നത്. ബാറിലുണ്ടായ തര്‍ക്കമാണ് യുവാവിന്റെ ജീവനെടുത്തത്. ബാറില്‍ മദ്യപിക്കവേ മറ്റൊരാളുമായാണ് പ്രതികള്‍ തര്‍ക്കത്തിലേര്‍പ്പെട്ടത്. ഇത് പരിഹരിക്കാന്‍ ഇടപെട്ടു എന്ന ഒറ്റ കാരണമാണ് തിരുവല്ലം വണ്ടിത്തടം പാലപുരയില്‍ വാടകയ്ക്ക് താമസിക്കുന്ന സുമന്റെ (38) കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതിനിടെ കൊലപാതകവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സുമന്റെ തലയിലും മുഖത്തും നെഞ്ചിലും പ്രതികള്‍ ചവിട്ടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിഡിയോ ചിത്രീകരിച്ച ആളിനെ ഭീഷണിപ്പെടുത്തുന്നതും 'കേസു വന്നാലും സാരമില്ല അവനെ ചവിട്ടെടാ' എന്ന് പ്രതികളില്‍ ഒരാള്‍ പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പൊലീസ് അന്വേഷണം തുടങ്ങി. ബാറിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.
ബുധനാഴ്ച രാത്രി പന്ത്രണ്ടോടെയാണ് കൊലപാതകം നടന്നത്. കേസില്‍ സഹോദരങ്ങളടക്കം നാലുപേര്‍ പിടിയിലായി. അച്ചു, അനന്തു, സൂര്യജിത്ത്, ലാലുകൃഷ്ണന്‍ എന്നിവരാണ് പിടിയിലായത്. വിഷു ആഘോഷത്തിനു ശേഷം രാത്രി പതിനൊന്നോടെ അച്ചുവും സഹോദരങ്ങളും സുഹൃത്തുക്കളും ബാറില്‍ മദ്യപിക്കവേ മറ്റൊരാളുമായി തര്‍ക്കമുണ്ടാകുകയും ഇത് പരിഹരിക്കാന്‍ സുമന്‍ ഇടപെടുകയും ചെയ്‌തെന്നാണ് വിവരം.
തുടര്‍ന്ന് സുമനെ പ്രതികള്‍ ബാറിലിട്ട് മര്‍ദിച്ചു. രക്ഷപ്പെടാന്‍ ഇറങ്ങി ഓടിയ സുമനെ റോഡിലിട്ട് ക്രൂരമായി മര്‍ദിക്കുകയും അവശനിലയില്‍ റോഡില്‍ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിലായ സുമനെ വിഴിഞ്ഞം പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates