

പത്തനംതിട്ട: യൂത്ത് കോണ്ഗ്രസ് വ്യാജ തിരിച്ചറിയല് രേഖ കേസില് ഡിവൈഎഫ്ഐ നേതാവിന്റെ പേരില് വോട്ട് ചെയ്തതായി കണ്ടെത്തല്. പത്തനംതിട്ടയിലെ പന്തളത്ത് കേസിലെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പിടിച്ചെടുത്ത വ്യാജ ഐഡന്റിറ്റി കാര്ഡുകളില് ചിലത് പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവര്ത്തകരുടെ വ്യാജ ഐഡി കാര്ഡാണ്.
ഡിവൈഎഫ്ഐ നേതാവും സിപിഎം ലോക്കല് കമ്മിറ്റി അംഗവുമായ അബി വക്കാസിന്റെ പേരിലാണ് വ്യാജ തിരിച്ചറിയല് കാര്ഡ് ഉണ്ടാക്കി വോട്ട് രേഖപ്പെടുത്തിയത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് അബി വക്കാസിന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി.
താന് യൂത്ത് കോണ്ഗ്രസ് തെരഞ്ഞെടുപ്പില് വോട്ട് രേഖപ്പെടുത്തിയിട്ടില്ലെന്നും തന്റെ പേരില് മറ്റാരെങ്കിലും വോട്ട് രേഖപ്പെടുത്തിയതാകാമെന്നും അബി വക്കാസിന്റെ പ്രതികരണം. സംഭവത്തില് ഡിവൈഎഫ്ഐ പരാതിയുമായി പൊലീസിനെ സമീപിച്ചു. ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി എന്സി അഭീഷ് അടക്കമുള്ളവര് പന്തളം പൊലീസ്റ്റേഷനില് പരാതി നല്കി.
അഭിജിത്ത് രാജ്, അഖില് കൃഷ്ണന്, എബിന് കെ ഷാജി, അജിത് കൃഷ്ണന് , ആശിഖ് ,അജിത് കുമാര് എം എ,അബ്ദുള് ജലാല്, എന്നിവര് അവരുടെ ഐഡി വ്യാജമായി നിര്മ്മിച്ചതിനെതിരെ പോലീസിനെ സമീപിച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് വ്യാജ തിരിച്ചറിയല് കാര്ഡുകള് അടിച്ചിറക്കിയതെന്ന ആരോപണവും ഡിവൈഎഫ്ഐ ഉന്നയിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates