'രാജിക്കാര്യം പറയാന്‍ പറ്റില്ല, രാജിയുടെ നമ്പര്‍ ചോദിക്കും...'; ട്രോള്‍ പൂരം, രാഹുല്‍ മാങ്കൂട്ടത്തില്‍ എയറിലാണ്

സിനിമയിലെ പൂവാലന്‍ കഥാപാത്രങ്ങള്‍ക്ക് രാഹുലിന്റെ മുഖം നല്‍കിക്കൊണ്ടുള്ള തമാശകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്
Rahul Mamkootathil trolled on social media
Youth Congress leader Rahul Mamkootathil trolled on social media
Updated on
1 min read

സ്ത്രീകളോട് മോശമായി പെരുമാറിയെന്ന പരാതി ഉയര്‍ന്നതിന് പിന്നാലെ വാര്‍ത്തകളില്‍ നിറഞ്ഞ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ട്രോളി സോഷ്യല്‍ മീഡിയ. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഹൂ കെയേഴ്‌സ് ഡയലോഗില്‍ തുടങ്ങി പഴയ പ്രതികരണങ്ങളും നിലപാടുകളും വരെ ട്രോളുകളും മീമുകളുമായി സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായി. കോഴിയുടെ രൂപത്തില്‍ 'ഹു കെയേഴ്‌സ്' മീമും ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം പിടിച്ചുകഴിഞ്ഞു. സിനിമയിലെ പൂവാലന്‍ കഥാപാത്രങ്ങള്‍ക്ക് രാഹുലിന്റെ മുഖം നല്‍കിക്കൊണ്ടുള്ള തമാശകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Rahul Mamkootathil trolled on social media
'ഐ ഡോണ്‍ട് കെയര്‍, ഇതൊക്കെ വലിയ കാര്യമായി എടുക്കണോ?'; രാഹുല്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; വെളിപ്പെടുത്തലുമായി യുവതി

പെണ്‍കുട്ടികളുടെ പേരുകളോട് സാമ്യമുള്ള പേരുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളവയാണ് മറ്റ് ട്രോളുകള്‍. രാഹുല്‍ മാങ്കൂട്ടത്തിലിനോട് രാജിവയ്ക്കാന്‍ ആവശ്യപ്പെടാന്‍ ആകില്ലെന്ന് സങ്കടപ്പെടുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശനും ട്രോളുകളില്‍ കഥാപാത്രമാണ്. 'രാഹുലിനോട് രാജി ചോദിച്ചാല്‍ രാജിയുടെ നമ്പര്‍ ചോദിക്കുമെന്നതാണ് ട്രോളിലെ പ്രതിപക്ഷ നേതാവിന്റെ ആശങ്ക'. ജ്യോതി കുമാര്‍ ചാമക്കാലയെ ജ്യോതി എന്ന പെണ്‍കുട്ടിയായി രാഹുല്‍ തെറ്റിദ്ധരിച്ചെന്നും മറ്റൊരു ട്രോള്‍ പറയുന്നു.

Rahul Mamkootathil trolled on social media
Rahul Mamkootathil trolled on social media

രാഹുല്‍ മാങ്കൂട്ടം അടുത്ത കാലത്തൊന്നും എയറില്‍ നിന്നിറങ്ങിയേക്കില്ലെന്നാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ വിലയിരുത്തല്‍. തുര്‍ച്ചയായി പരാതികള്‍ വരുന്ന സാഹചര്യങ്ങളാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. രാഹുല്‍ മാങ്കൂട്ടം മോശമായി ഇടപെട്ടെന്ന് ആരോപിച്ച് സ്‌ക്രീന്‍ ഷോട്ടുകളും ശബ്ദസന്ദേശങ്ങളുമായി നിരവധി പെണ്‍കുട്ടികളാണ് മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രതികരിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ട്രാന്‍സ് വുമണ്‍ അവന്തികയും രാഹുല്‍ അശ്ലീലസംഭാഷണം നടത്തിയെന്നാരോപിച്ച് രംഗത്തെത്തിയിരുന്നു.

Summary

Youth Congress leader Rahul Mamkootathil, recently accused for misbehaving with women, became the target of social media trolls. From his “Who Cares” dialogue to his past reactions and statements, trolls and memes about him have been widely shared online.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com