'കുഞ്ഞികൃഷ്ണന്‍ വേണ്ട, കോണ്‍ഗ്രസിന്റെ കൊടിപിടിച്ചവര്‍ വരട്ടെ'; സിപിഎം വിമതരെ പിന്തുണയ്ക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ്

Youth Congress publicly protested against the UDF’s decision to support V. Kunhikrishnan as a candidate
വി കുഞ്ഞികൃഷ്ണന്‍
Updated on
1 min read

കണ്ണൂര്‍: പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണന് പിന്തുണ നല്‍കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ കൊടിപിടിച്ചവര്‍ സ്ഥാനാര്‍ഥിയാവണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം. സിപിഎം വിമതര്‍ക്ക് യുഡിഎഫ് പിന്തുണ നല്‍കിയാല്‍ പരസ്യമായി എതിര്‍ക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസ് പയ്യന്നൂര്‍ നിയോജകമണ്ഡലം കണ്‍വെന്‍ഷനിലാണ് എതിര്‍പ്പ് പരസ്യമാക്കിയത്.

കോണ്‍ഗ്രസുകാരെ ആക്രമിച്ചവര്‍ക്ക് പിന്തുണ നല്‍കാന്‍ കഴിയില്ലെന്നും പാര്‍ട്ടിയുടെ അഭിമാനം പണയം വയ്ക്കാന്‍ അനുവദിക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്. കുഞ്ഞികൃഷ്ണനെ സ്ഥാനാര്‍ഥിയാക്കുന്നതിന് എതിരെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കണ്‍വെന്‍ഷനില്‍ സംസ്ഥാന സെക്രട്ടറി ജംഷീര്‍ പള്ളിവയലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ പ്രമേയം കൊണ്ടുവന്നത്.

Youth Congress publicly protested against the UDF’s decision to support V. Kunhikrishnan as a candidate
ബെന്‍സ് കാറുള്ള വീട്ടിലെ സ്ത്രീകള്‍ക്ക് എന്തിനാണ് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര?; കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മന്ത്രി ഗണേഷ് കുമാര്‍

ഒരു കാലത്ത് തങ്ങളെ ആക്രമിച്ച ഡിവൈഎഫ്ഐക്ക് വെള്ളവും വെളിച്ചവും നല്‍കിയ വ്യക്തിയാണ് കുഞ്ഞികൃഷ്ണനെന്നും യൂത്ത് കോണ്‍ഗ്രസ് പറയുന്നു. യുഡിഎഫിന് സ്വന്തം സ്ഥാനാര്‍ഥി ഉണ്ടാകണമെന്നും പ്രമേയത്തില്‍ പറയുന്നു. പയ്യന്നൂരില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി തന്നെ വേണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. പയ്യന്നൂരില്‍ സിപിഎം വിമതരെ പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം നിലപാട് എടുത്തിരുന്നു. നാളെ സിപിഎം വിമത സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ ഇരിക്കെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ പരസ്യ വിമര്‍ശനം.

Summary

Youth Congress publicly protested against the UDF’s decision to support V. Kunhikrishnan as a candidate

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com