കിണറ്റില്‍ വീണയാളെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടിവീണു, കൊല്ലത്ത് യുവാക്കള്‍ക്ക് ദാരുണാന്ത്യം

ശനിയാഴ്ച വൈകിട്ട് നാലരയോടെ ആയിരുന്നു അപകടം
Youths die after falling into well kollam kalluvathukkal
Youths die after falling into well kollam kalluvathukkal
Updated on
1 min read

കൊല്ലം: കല്ലുവാതുക്കല്‍ വേളമാനൂരില്‍ കിണറ്റില്‍ വീണ് യുവാക്കള്‍ മരിച്ചു. വേളമാനൂര്‍ തൊടിയില്‍ വീട്ടില്‍ വേണുവിന്റെ മകന്‍ വിഷ്ണു (23), മയ്യനാട് ധവളക്കുഴി സ്വദേശി ഹരിലാല്‍ (25) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലരയോടെ ആയിരുന്നു അപകടം.

Youths die after falling into well kollam kalluvathukkal
കൂടല്‍മാണിക്യം ക്ഷേത്രം: കെ എസ് അനുരാഗിന് നിയമന ഉത്തരവ് നല്‍കാൻ തീരുമാനം, തടസം നീങ്ങിയെന്ന് ദേവസ്വം ഭരണസമിതി

വീടിന്റെ മുറ്റത്തെ കിണറില്‍ നിന്നും വെള്ളം കോരുന്നതിനിടെ വിഷ്ണുവാണ് ആദ്യം കിണറ്റില്‍ വീണത്. കപ്പി പൊട്ടിയതായിരുന്നു അപകടകാരണം. വീട്ടുകാരുടെ നിലവിളി കേട്ട് രക്ഷിക്കാനെത്തിയതായിരുന്നു ഹരിലാല്‍. സമീപത്തെ പ്ലൈവുഡ് ഫാക്ടറിയിലെ ജോലിക്കാരനാണ് ഹരിലാല്‍. സുഹൃത്തുക്കള്‍ക്കൊപ്പം അപകട സ്ഥലത്ത് എത്തിയ ഹരിലാല്‍ കിണറിലേക്ക് ഇറങ്ങി വിഷ്ണുവിനെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇരുവരെയും വലിച്ചു കയറ്റുന്നതിനിടെ കയര്‍ പൊട്ടി വീണ്ടും താഴേയ്ക്ക് പതിച്ചതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്.

Youths die after falling into well kollam kalluvathukkal
കന്നുപൂട്ട് കാര്‍ഷിക സംസ്‌കാരം; നിരോധനം മറികടക്കാന്‍ ജെല്ലിക്കെട്ട് മോഡല്‍ നിയമ ഭേദഗതിക്ക് കേരളം

നാട്ടുകാര്‍ അറിയിച്ച പ്രകാരം സ്ഥലത്തെത്തിയ പൊലീസ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് ഇരുവരെയും പുറത്തെത്തിച്ചത്. രണ്ട് പേരെയും പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ചാത്തന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Summary

Two Dead in Kollam Well Accident After Failed Rescue Attempt: Vishnu fell into a well and Harilal died during a failed rescue attempt after the rope snapped Kalluvathukkal, Kollam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com