കന്നുപൂട്ട് കാര്‍ഷിക സംസ്‌കാരം; നിരോധനം മറികടക്കാന്‍ ജെല്ലിക്കെട്ട് മോഡല്‍ നിയമ ഭേദഗതിക്ക് കേരളം

കേന്ദ്ര നിയമമായ മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയല്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുവാനുള്ള ബില്ലിന് സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം
protect agricultural culture
protect agricultural culture
Updated on
1 min read

തിരുവനന്തപുരം: കേരളത്തിലെ കാര്‍ഷിക സംസ്‌കാരത്തിന്റെ ഭാഗമായ കാളപ്പൂട്ട്, കന്നുപൂട്ട്, മരമടി, പോത്തോട്ടം തുടങ്ങിയ ആഘോഷങ്ങള്‍ സംരക്ഷിക്കുന്നതിനായി ജെല്ലിക്കെട്ട് മോഡല്‍ നിയമ ഭേഗതിക്ക് കേരളം. കേന്ദ്ര നിയമമായ മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയല്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുവാനുള്ള ബില്ലിന് സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

protect agricultural culture
അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി, ബില്‍ അംഗീകരിച്ച് മന്ത്രിസഭ; നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും

കാളപ്പൂട്ട്, കന്നുപൂട്ട്, മരമടി, പോത്തോട്ടം തുടങ്ങിയ കാര്‍ഷിക ആഘോഷങ്ങള്‍ 1960 ലെ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമത്തിന്റെ പരിധിയില്‍പ്പെടുത്തി തടഞ്ഞിരുന്നു. എന്നാല്‍, നിരോധനം മറികടക്കാന്‍ നിയമ നിര്‍മ്മാണം നടത്തണമെന്ന് നിരവധി കോണുകളില്‍ നിന്നും ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് നടപടി. വിഷയം കണ്‍കറന്റ് ലിസ്റ്റില്‍ പെട്ടതിനാല്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കിയാല്‍ രാഷ്ട്രപതിയുടെ അനുമതിക്ക് സമര്‍പ്പിക്കും. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചാല്‍ നിയമ ഭേദഗതി പ്രാബല്യത്തില്‍ വരും. കാര്‍ഷിക ഉത്സവവുമായി ബന്ധപ്പെട്ട് നിലവിലുള്ള നിരോധനം നീക്കണമെന്ന ദീര്‍ഘനാളത്തെ കര്‍ഷകരുടെ ആവശ്യത്തിന് ഒരു പരിഹാരം ഉണ്ടാകുവാനുള്ള നടപടികള്‍ക്ക് തുടക്കം കുറിക്കുകയാണ് ചെയ്യുന്നതെന്നും മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് വ്യക്തമാക്കുന്നു.

protect agricultural culture
സൈബര്‍ ആക്രമണം: നടി റിനി ആന്‍ ജോര്‍ജ് നിയമ നടപടിക്ക്; രാഹുല്‍ ഈശ്വര്‍, ഷാജന്‍ സ്‌കറിയ എന്നിവര്‍ക്കെതിരെയും പരാതി

കാടിറങ്ങുന്നതുള്‍പ്പെടെ അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കുന്ന ബില്ലിനും ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരുന്നു. ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ പ്രത്യേക സാഹചര്യത്തില്‍ വെടിവച്ചുകൊല്ലാന്‍ വരെ അനുമതി നല്‍കുന്ന തരത്തിലാണ് ബില്‍ തയാറാക്കിയിരിക്കുന്നത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ ഉത്തരവിടാന്‍ കഴിയും. തിങ്കളാഴ്ച നിയമസഭാ സമ്മേളനം ആരംഭിക്കാന്‍ ഇരിക്കെയാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി മന്ത്രിസഭായോഗം ചേര്‍ന്നത്. ബില്ലുകള്‍ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും.

Summary

Kerala to amend Jallikattu model law to protect agricultural festivals like Kaalapoottu, Kannuputtu, Maramadi, Pothottam, which are part of Kerala's agricultural culture. The state cabinet meeting has approved the bill to amend the central law (Prevention of Cruelty to Animals Act).

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com