മീൻ‌ പിടിച്ച് ഇൻസ്റ്റയിൽ പോസ്റ്റിടും, വള്ളത്തിൽ 'കരുതുന്നത്' കഞ്ചാവ്; യൂ‍ട്യൂബറെ പൊലീസ് പൊക്കി

വള്ളത്തിൽ യാത്ര ചെയ്ത് ചൂണ്ടയിട്ട്‌ മീൻപിടിച്ച് റീൽസ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തിരുന്നയാളാണ് അഭിജിത്ത്.
 YouTuber Abhijith Sabu arrested with 580g of ganja
Abhijith Sabuscreen grab
Updated on
1 min read

കോട്ടയം: ചെറിയ വള്ളത്തിൽ സൂക്ഷിച്ചിരുന്ന 580 ഗ്രാം കഞ്ചാവുമായി യുട്യൂബർ പിടിയിൽ. വെള്ളൂർ വടകര അരിഞ്ഞാമൂഴിയിൽ അഭിജിത്ത് സാബു (29) ആണ് പിടിയിലായത്. വെട്ടിക്കാട്ടുമുക്ക് പാലത്തിനുസമീപം ആറാട്ടുകടവിൽ ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. വള്ളത്തിൽ യാത്ര ചെയ്ത് ചൂണ്ടയിട്ട്‌ മീൻപിടിച്ച് റീൽസ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തിരുന്നയാളാണ് അഭിജിത്ത്.

 YouTuber Abhijith Sabu arrested with 580g of ganja
'കോമാളി' പ്രയോഗത്തില്‍ ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്ക്; 'വിമര്‍ശിച്ചത് അരാഷ്ട്രീയ നിലപാടിനെ'

കടവിൽ കെട്ടിയിട്ടിരുന്ന വള്ളത്തിലേക്ക് കയറാനെത്തിയപ്പോഴാണ് പിടിയിലായത്. വള്ളത്തിൽ ഒളിപ്പിച്ചുെവച്ചിരുന്ന കഞ്ചാവ് പൊലീസ് കണ്ടെടുത്തു. യുവതികളുൾപ്പെടെയുള്ള ആവശ്യക്കാർക്ക് വില്പനയ്ക്കായി കരുതിയിരുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

 YouTuber Abhijith Sabu arrested with 580g of ganja
കെജരിവാളിനെ അറസ്റ്റ് ചെയ്തപ്പോള്‍ പടക്കം പൊട്ടിച്ചവര്‍, കോണ്‍ഗ്രസ് ബിജെപിയുടെ 'ബി' ടീം: മുഖ്യമന്ത്രി

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഡൻസാഫ് അംഗങ്ങളും തലയോലപ്പറമ്പ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. യുവാവിനെതിരെ തലയോലപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Summary

YouTuber Abhijith Sabu arrested with 580g of ganja

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com