'ഗോവിന്ദച്ചാമിയാണ് ഗോവിന്ദന്‍ മാഷല്ല, ജയിലധികൃതര്‍ ഓര്‍ക്കണം'

ഒറ്റക്കയ്യനായ ഗോവിന്ദചാമിക്ക് രക്ഷപ്പെടാന്‍ ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. ആഭ്യന്തരവകുപ്പ് കൈയ്യാളുന്ന മുഖ്യമന്ത്രി മൗനം വെടിയണം.
Yuva Morcha protests against security lapses at Kannur Central Jail
ഗോവിന്ദച്ചാമി- യുവമോര്‍ച്ച പ്രതിഷേധം
Updated on
1 min read

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനകത്ത്  ഗോവിന്ദച്ചാമിയാണ് ശിക്ഷിക്കപ്പെട്ടതെന്നും ഗോവിന്ദന്‍ മാഷ് അല്ലെന്നും ജയിലധികൃതര്‍ ഓര്‍ക്കണമെന്ന് ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡണ്ട് കെകെ വിനോദ് കുമാര്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനകത്തെ സുരക്ഷാ വീഴ്ചക്കെതിരെ യുവമോര്‍ച്ച സെന്‍ട്രല്‍ ജയിലിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സൗമ്യക്ക് നേരെ നടന്ന ക്രൂരതയും കൊലയും മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിച്ചതാണ്. ഒറ്റക്കയ്യനായ ഗോവിന്ദചാമിക്ക് രക്ഷപ്പെടാന്‍ ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. ആഭ്യന്തരവകുപ്പ് കൈയ്യാളുന്ന മുഖ്യമന്ത്രി മൗനം വെടിയണം. ആഭ്യന്തരവകുപ്പിന്റെ തികഞ്ഞ പരാജയമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

Yuva Morcha protests against security lapses at Kannur Central Jail
'പുറംലോകം മടുത്തു,എനിക്ക് ജയിൽമതി';രക്ഷപ്പെട്ടിട്ടും തടവറയിലേക്ക് തിരിച്ചെത്തിയവർ
Yuva Morcha protests against security lapses at Kannur Central Jail
സിനിമയെവെല്ലും ജയിൽചാട്ടക്കഥകൾ;സോപ്പിൽ താക്കോൽപതിപ്പിച്ച് ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കിയ ശിവജി,പട്ടിണി കിടന്നു മെലിഞ്ഞ ജയാനന്ദൻ

യുവമോര്‍ച്ച മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയും ബിജെപി ജില്ലാ സെക്രട്ടറിയുമായ അര്‍ജ്ജുന്‍ മാവിലക്കണ്ടി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അജികുമാര്‍ കരിയില്‍, ടി സി മനോജ്, എ പി ഗംഗാധരന്‍, സി നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. നേതാക്കളായ കെ വി അര്‍ജ്ജുന്‍, ബിനില്‍ പി, എം പ്രകാശന്‍, രാഹുല്‍ രാജീവന്‍, വി കെ ഷൈജു, ടി കൃഷ്ണപ്രഭ, എം വി ഷഗില്‍, പി ധനേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Summary

Yuva Morcha demands action against officials who conspired to help Govindachamy escape

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com