അക്രമത്തില്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും സിപിഐക്കും ലീഗിനും പങ്കില്ല: അപ്രഖ്യാപിത ഹര്‍ത്താലിനെതിരെ ആര്യാടന്‍ മുഹമ്മദ്

അക്രമം ഉണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ കയ്യുംകെട്ടി നോക്കിനിന്നു.
അക്രമത്തില്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും സിപിഐക്കും ലീഗിനും പങ്കില്ല: അപ്രഖ്യാപിത ഹര്‍ത്താലിനെതിരെ ആര്യാടന്‍ മുഹമ്മദ്
Updated on: 
1 min read

കഴിഞ്ഞ ദിവസം നടന്ന അപ്രഖ്യാപിത ഹര്‍ത്താലിനും അക്രമങ്ങള്‍ക്കും പിന്നില്‍ എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയുമാണെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്. കോണ്‍ഗ്രസിനോ സിപിഎമ്മിനോ സിപിഐക്കോ മുസ്‌ലിം ലീഗിനോ അക്രമങ്ങളുമായി ബന്ധമില്ലന്നും ആര്യാടന്‍ പറഞ്ഞു.

സമൂഹമാധ്യമങ്ങളെ കൂട്ടുപിടിച്ചു കലാപം സൃഷ്ടിക്കാനാണു ചിലരുടെ ശ്രമം. രാജ്യത്ത് എങ്ങനെ കലാപം സൃഷ്ടിക്കാമെന്ന് ആലോചിക്കുന്ന സംഘടനകളാണ് അക്രമം അഴിച്ചുവിട്ടത്. വര്‍ഗീയവാദികളാണ് അവര്‍. ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരെയും അക്രമം ഉണ്ടാക്കിയവരെയും കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും ആര്യാടന്‍ പറഞ്ഞു.

അക്രമം ഉണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ കയ്യുംകെട്ടി നോക്കിനിന്നു. ദലിത് സംഘടനകള്‍ നടത്തിയ ഹര്‍ത്താലിനു മുന്‍കൂട്ടി അറസ്റ്റ് വരെ നടത്തിയ പൊലീസ് ഈ സംഭവത്തില്‍ ഒരു നടപടിയുമെടുത്തില്ലെന്നാണ് അദ്ദേഹം പറയുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER