അഗ്നിവേശിന് എതിരെ വീണ്ടും ആക്രമണം; ഹിന്ദു വിരുദ്ധനെന്ന് മുദ്രാവാക്യം മുഴക്കി ആക്രമിച്ചുവെന്ന് പരാതി

ഹിന്ദുത്വ ശക്തികള്‍ തന്നെ അക്രമിക്കാന്‍ ശ്രമിച്ചുവെന്ന് സ്വാമി അഗ്നിവേശിന്റെ പരാതി
അഗ്നിവേശിന് എതിരെ വീണ്ടും ആക്രമണം; ഹിന്ദു വിരുദ്ധനെന്ന് മുദ്രാവാക്യം മുഴക്കി ആക്രമിച്ചുവെന്ന് പരാതി
Updated on
1 min read

തിരുവനന്തപുരം: ഹിന്ദുത്വ ശക്തികള്‍ തന്നെ അക്രമിക്കാന്‍ ശ്രമിച്ചുവെന്ന് സ്വാമി അഗ്നിവേശിന്റെ പരാതി. തിരുവനനന്തപുരം പൂജപ്പുരയില്‍വെച്ച് ഒരു ചടങ്ങിനിടെ അക്രമിച്ചുവെന്നാണ് പരാതി. ഹിന്ദു വിരുദ്ധനെന്ന് മുദ്രാവാക്യം മുഴക്കിയാണ് തന്നെ അക്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. മഹാത്മജിയുടെ ജന്‍മദിനത്തില്‍ കേരളത്തില്‍ നിന്ന് നേരിട്ട അക്രമം ഞെട്ടലുളവാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, ബീഫ് നിരോധനത്തിന് എതിരെ പ്രസ്താവന നടത്തിയതിന്റെ പേരില്‍ അഗ്നിവേശിനെതിരെ ആക്രമണം നടന്നിരുന്നു. . ജാര്‍ഖണ്ഡിലെ പാകൂറില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആക്രമിച്ചത്. തടഞ്ഞു വച്ച് മര്‍ദ്ദിച്ച സംഘം അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vellappally Natesan
APM Muhammad Haneesh
Kannur church dead boy controversy
Pinarayi Vijayan, V D Satheesan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com