

തിരുവനന്തപുരം : സംസ്ഥാനത്ത് ഒൻപത്, പത്ത് ക്ലാസുകളിലേക്ക് വിതരണം ചെയ്ത പുസ്തകങ്ങളിൽ അച്ചടിപ്പിശകെന്ന് വ്യാപക പരാതി. ഒൻപതാം ക്ലാസിലെ മലയാള പുസ്തകത്തിൽ രണ്ടും, ബയോളജി (ഇംഗ്ലീഷ് ) പുസ്തകത്തിലും പത്തിലെ ബയോളജി, കണക്ക് പുസ്തകങ്ങളിലുമാണ് അക്ഷരത്തെറ്റുകൾ കടന്നു കൂടിയത്. പ്രിന്റിങ് പൂർത്തിയായ സാഹചര്യത്തിൽ അധ്യാപകർ തന്നെ തിരുത്ത് വരുത്താനാണ് എസ് സി ഇ ആർ ടിയുടെ നിർദ്ദേശം.
ഓരോ കുട്ടിയുടെ പുസ്തകത്തിലും തിരുത്ത് വരുത്തിയെന്ന് ഉറപ്പാക്കണമെന്നും അധ്യാപകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ മെച്ചപ്പെടുത്തലുകളോടെ തയ്യാറാക്കുന്നതിനിടയിൽ അക്ഷരത്തെറ്റ് കടന്ന് കൂടിയത് അന്വേഷിക്കുമെന്നും എസ സി ഇ ആർ ടി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates