അത്ഭുതമായി 'പാൽമഴ'; പാൽക്കടൽ പോലെ രണ്ടര കിലോമീറ്ററോളം ദൂരത്തിൽ പതഞ്ഞ് ഒഴുകി

പാൽക്കടൽ പോലെ രണ്ടര കിലോമീറ്ററോളം ദൂരത്തിൽ മഴവെളളം പതഞ്ഞ് ഒഴുകിയത് നാട്ടുകാരിൽ അപൂർവ കാഴ്ചയോടൊപ്പം അമ്പരപ്പും സൃഷ്ടിച്ചു
അത്ഭുതമായി 'പാൽമഴ'; പാൽക്കടൽ പോലെ രണ്ടര കിലോമീറ്ററോളം ദൂരത്തിൽ പതഞ്ഞ് ഒഴുകി
Updated on: 
1 min read

കൊട്ടാരക്കര : ​കൊട്ടാരക്കരയില്‍ മഴവെള്ളം റോഡിലൂടെ തൂവെള്ളനിറത്തിൽ പതഞ്ഞൊഴുകി. പാൽക്കടൽ പോലെ രണ്ടര കിലോമീറ്ററോളം ദൂരത്തിൽ മഴവെളളം പതഞ്ഞ് ഒഴുകിയത് നാട്ടുകാരിൽ അപൂർവ കാഴ്ചയോടൊപ്പം അമ്പരപ്പും സൃഷ്ടിച്ചു. 

 രാവിലെ പതിനൊന്നോടെ എംസി റോഡിൽ കൊട്ടാരക്കരയ്ക്ക് സമീപം സദാനന്ദപുരം  മുതൽ പനവേലി വരെയുള്ള ഭാഗങ്ങളിലായിരുന്നു മഴവെള്ളത്തിന്റെ  രൂപമാറ്റം. 10 മിനിറ്റ് നീണ്ട ചെറിയ മഴയിലാണിത്. വാഹനങ്ങളുടെ ചക്രങ്ങളിലും പത പുരണ്ടതായി റിപ്പോർട്ടുകളുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER