അബ്ദുള്ളക്കുട്ടിക്കെതിരെ കണ്ണൂര്‍ ഡിസിസി; പരാതി പഠിക്കാന്‍ സമിതി

 നരേന്ദ്രമോദിയെ അനുകൂലിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട എപി അബ്ദുള്ളക്കുട്ടിക്കെതിരെ കണ്ണൂര്‍ ഡിസിസി കെപിസിസിക്ക് പരാതി നല്‍കി
അബ്ദുള്ളക്കുട്ടിക്കെതിരെ കണ്ണൂര്‍ ഡിസിസി; പരാതി പഠിക്കാന്‍ സമിതി
Updated on
1 min read


തിരുവനന്തപുരം:  നരേന്ദ്രമോദിയെ അനുകൂലിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട എപി അബ്ദുള്ളക്കുട്ടിക്കെതിരെ കണ്ണൂര്‍ ഡിസിസി കെപിസിസിക്ക് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ഇക്കാര്യം അന്വേഷിക്കാന്‍ സമിതിയെ നിര്‍ത്തിയതായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ഇന്ന് രാവിലെയാണ് മോദിയെ സ്തുതിച്ച് കൊണ്ട് അബ്ദുള്ളക്കുട്ടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. നിങ്ങള്‍ ഒരു നയം ആവിഷ്‌കരിക്കുമ്പോള്‍ ജീവിതത്തില്‍ കണ്ടുമുട്ടിയഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓര്‍മ്മിക്കുക. അത് മോദി കൃത്യമായി നിര്‍വഹിച്ചു. പ്രതിപക്ഷക്കാര്‍ മാത്രമല്ല ബിജെപിക്കകത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് മോദിയുടെത്. എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും വികാരങ്ങള്‍ മാറ്റിവെച്ച് നിഷ്പക്ഷമായി വിശകലനം ചെയ്യണമെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റ്. 

അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റിനെതിരെ കണ്ണൂര്‍ ഡിസിസിയില്‍ നിന്ന് വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. കൂടാതെ കോണ്‍ഗ്രസ് നേതാക്കളായ കെ മുരളീധരനും ഡീന്‍ കുര്യാക്കോസും ഈ പരാമര്‍ശത്തനെതിരെ രംഗത്തെത്തിയിരുന്നു. പബ്ലിസിറ്റിക്കായുള്ള അബ്ദുള്ളക്കുട്ടിയുടെ ശ്രമമാണ് പോസ്റ്റിന് പിന്നിലെന്നായിരുന്നു ഡീനിന്റെ പ്രതികരണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com