അമിത് ഷായ്ക്ക് ചെങ്കൊടി സ്വീകരണം,ആഘോഷമാക്കി സംഘ്പരിവാര്‍ സംഘടനകള്‍

അമിത്ഷായ്ക്ക് റെഡ്‌സെല്യൂട്ടുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വരവേല്‍ക്കുന്ന ചിത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍  സംഘ്പരിവാര്‍  സംഘടനകള്‍ പ്രചരിപ്പിക്കുന്നത്
അമിത് ഷായ്ക്ക് ചെങ്കൊടി സ്വീകരണം,ആഘോഷമാക്കി സംഘ്പരിവാര്‍ സംഘടനകള്‍
Updated on
1 min read

കൊച്ചി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്ക് വന്‍ വരവേല്‍പ്പാണ് കൊച്ചിയില്‍ ലഭിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അമിത്ഷായെ വരവേല്‍ക്കാന്‍ നൂറ് കണക്കിനാളുകളാണ് എത്തിയത്. എന്നാല്‍ അമിത്ഷായ്ക്ക് റെഡ്‌സെല്യൂട്ടുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വരവേല്‍ക്കുന്ന ചിത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍  സംഘ്പരിവാര്‍  സംഘടനകള്‍ പ്രചരിപ്പിക്കുന്നത്

അമിത്ഷായുടെ സ്വീകരണത്തില്‍ ചെങ്കൊടിയേന്തി നില്‍ക്കുന്ന ജെഎസ്എസ് പ്രവര്‍ത്തകരുടെ ചിത്രങ്ങളുടെ അകമ്പടിയോടെയാണ് പ്രചാരണം. ജെഎസ്എസ് വൈകാതെ തന്നെ എന്‍ഡിഎയുടെ ഭാഗമാകുമെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ കെവിഎസ് ഹരിദാസ് ട്വീറ്റ് ചെയ്തു. മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഇന്ന് രാവിലെയാണ് അമിത്ഷാ കൊച്ചിയിലെത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പടെ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളും വിമാനത്താവളത്തിലെത്തിയിരുന്നു. 

അമിത് ഷാ എറണാകുളം ഗസ്റ്റ് ഹൗസില്‍ (ചിത്രം മെല്‍ട്ടണ്‍ ആന്റണി)
 

കേരളത്തില്‍ ബിജെപിയെ ശക്തിപ്പെടുത്തുക എന്നതാണ് അമിത് ഷായുടെ സന്ദര്‍ശന ലക്ഷ്യം.  ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്ന അമിത് ഷാ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വീകരിക്കേണ്ട തന്ത്രങ്ങളും പ്രചാരണ വിഷയങ്ങളും യോഗത്തില്‍ അവതരിപ്പിക്കും. എന്‍ഡിഎ യോഗത്തിലും അമിത് ഷാ പങ്കെടുക്കും. കസ്തവ സഭാ മേലധ്യക്ഷന്മാരുമായി അമിത് ഷാ ചര്‍ച്ച നടത്തും. അമിത് ഷായുടെ കേരളസന്ദര്‍ശനത്തിനിടെ അപ്രതീക്ഷിതമായി ചിലര്‍ ബിജെപിയിലെത്തുമെന്ന് ബിജെപി നേതൃത്വം അവകാശപ്പെട്ടിരുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com