അമ്മയുടെ അടി പേടിച്ച് മൂന്ന് വയസുകാരി സ്ലാബിനടിയിൽ; ലോക്ക്ഡൗണിനിടെ നെട്ടോട്ടമോടി വീട്ടുകാർ

അമ്മയുടെ അടി പേടിച്ച് മൂന്ന് വയസുകാരി സ്ലാബിനടിയിൽ; ലോക്ക്ഡൗണിനിടെ നെട്ടോട്ടമോടി വീട്ടുകാർ
അമ്മയുടെ അടി പേടിച്ച് മൂന്ന് വയസുകാരി സ്ലാബിനടിയിൽ; ലോക്ക്ഡൗണിനിടെ നെട്ടോട്ടമോടി വീട്ടുകാർ
Updated on
1 min read

കൊല്ലം: അമ്മ അടിക്കുമെന്നു പേടിച്ചു അടുക്കളയിലെ സ്ലാബിനടിയിൽ കയറി ഒളിച്ച മൂന്ന് വയസുകാരി വീട്ടുകാരെയും അയൽക്കാരെയും വട്ടംചുറ്റിച്ചത് മണിക്കൂറുകളോളം. പരിഭ്രാന്തിക്കൊടുവിൽ കുട്ടിയെ കണ്ടെത്തി. കൊല്ലം ജില്ലയിലെ മയ്യനാട് ധവളക്കുഴിയിൽ ഇന്ന് രാവിലെയാണു സംഭവം. 

രാവിലെ കുട്ടിയെ കുളിപ്പിച്ചതിനു പിന്നാലെ വസ്ത്രം ധരിക്കാൻ നിർദേശിച്ച ശേഷം അമ്മ അകത്തേക്കു പോയി. വസ്ത്രം ധരിക്കാത്തതിനെ തുടർന്ന് അമ്മ വഴക്കു പറഞ്ഞ ശേഷം അടിക്കാൻ വടിയെടുത്തപ്പോൾ കുട്ടി പേടിച്ച് അകത്തേക്കോടി. അമ്മ ഈ സമയം വീട്ടിലെ മറ്റു ജോലികളിലേക്കു തിരിഞ്ഞു. 

കുറച്ചു കഴിഞ്ഞു കുട്ടിയെ തിരക്കിയപ്പോഴാണ് കാണാനില്ലെന്നു മനസ്സിലായത്. ഇതോടെ പരിഭ്രാന്തിയായി. അമ്മയും മുത്തശ്ശിയും നിലവിളിയായി. നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാർ നാലുപാടും അന്വേഷണം തുടങ്ങി. തുടർന്നു ഇരവിപുരം പൊലീസിനെയും വിവരം അറിയിച്ചു. 

അതിനിടയ്ക്ക്, അയൽപക്കത്തെ യുവതി കുട്ടിയുടെ വീട്ടിനുള്ളിൽ വിശദമായ പരിശോധന നടത്തി. അപ്പോഴാണു അടുക്കളയിലെ സ്ലാബിനടിയിൽ കയറി ഒളിച്ചിരിക്കുന്ന നിലയിൽ കുട്ടിയെ കണ്ടെത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

P. Jayarajan
black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com