അമ്മയെ തല്ലുന്നത് തടഞ്ഞു; കൊല്ലത്ത് മകനെ അച്ഛന്‍ ബിയര്‍കുപ്പി കൊണ്ട് കുത്തിവീഴ്ത്തി

മാതാവിനെ തല്ലുന്നതിനു തടസ്സം നിന്ന മകനെ പിതാവ് ബീയര്‍ കുപ്പി കൊണ്ടു കുത്തിവീഴ്ത്തി. കൊട്ടിയത്തിനു സമീപം വാളത്തുംഗലിലാണു സംഭവം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊല്ലം: മാതാവിനെ തല്ലുന്നതിനു തടസ്സം നിന്ന മകനെ പിതാവ് ബീയര്‍ കുപ്പി കൊണ്ടു കുത്തിവീഴ്ത്തി. കൊട്ടിയത്തിനു സമീപം വാളത്തുംഗലിലാണു സംഭവം. വാളത്തുംഗല്‍ സ്വദേശി മുനീറിനെ (16) ഗുരുതര പരുക്കുകളോടെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിതാവ് നിസാമിനെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. 

മദ്യപിച്ചെത്തിയ നിസാം ഭാര്യയെ ആക്രമിക്കുന്നതു കണ്ടു തടസ്സം പിടിക്കാനെത്തിയതായിരുന്നു മുനീര്‍. കാലില്‍ ഗുരുതരപരുക്കേറ്റ് രക്തം വാര്‍ന്ന് അവശനായ നിലയിലാണു മുനീറിനെ ആശുപത്രിയിലെത്തിച്ചത്. അത്യാസന്ന നിലയിലാണെന്നു ആശുപത്രി അധികൃതര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com