അമ്മയ്ക്ക് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍

അമ്മയ്ക്ക് എന്റെ പിറന്നാള്‍ ആശംസകള്‍ മോഹന്‍ലാല്‍
അമ്മയ്ക്ക് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍
Updated on: 
1 min read

കൊച്ചി: അറുപത്തിയാറാം പിറന്നാള്‍ ആഘോഷിക്കുന്ന മാതാ അമൃതാനന്ദമയിക്ക് ആശംസകളുമായി നടന്‍ മോഹന്‍ലാല്‍. അമ്മയ്ക്ക് എന്റെ പിറന്നാള്‍ ആശംസകള്‍ എന്ന കുറിപ്പോടെ മാതാ അമൃതാനന്ദമയിക്കൊപ്പം നില്‍ക്കുന്ന ചിത്രവും മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. 

മാതാ അമൃതാനന്ദമയിയുടെ 66ാം പിറന്നാള്‍ ആഘോഷം  'അമൃത വര്‍ഷം 66' വിപുലമായ പരിപാടിയോടെ അമൃതപുരിയില്‍ നടന്നു. കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് മുഖ്യാതിഥിയായി.

പിറന്നാളിനോട് അനുബന്ധിച്ച് 100 വിദ്യാര്‍ഥികള്‍ക്കായി 25 ലക്ഷം രൂപയുടെ ഇ ഫോര്‍ ലൈഫ് സ്‌കോളര്‍ഷിപ്, പ്രളയത്തില്‍ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട 120 കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം, അമൃതപുരി ക്യാംപസില്‍ സാങ്കേതിക വിദ്യാ സഹായ കേന്ദ്രം, പുല്‍വാമ ഭീകരാക്രമണത്തില്‍ ജീവന്‍ ബലി കഴിച്ച 40 സിആര്‍പിഎഫ് കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം ധനസഹായം, 400 രോഗികള്‍ക്കു സൗജന്യ ചികിത്സ, അമൃതവനം തുടങ്ങിയ പദ്ധതികള്‍ അമൃതാനന്ദമയീമഠം പ്രഖ്യാപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com