അയ്യപ്പജ്യോതിയില്‍ ഋഷിരാജ് സിംഗ്; വ്യാജപ്രചാരണത്തിനതെിരെ പരാതിയുമായി എക്‌സൈസ് കമ്മീഷണര്‍

 താന്‍ അയ്യപ്പജ്യോതിയില്‍ പങ്കെടുത്തെന്ന വ്യാജപ്രചാരണം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എക്‌സൈസ് കമ്മീഷണര്‍ സൈബര്‍ പൊലീസിന് പരാതി നല്‍കി 
അയ്യപ്പജ്യോതിയില്‍ ഋഷിരാജ് സിംഗ്; വ്യാജപ്രചാരണത്തിനതെിരെ പരാതിയുമായി എക്‌സൈസ് കമ്മീഷണര്‍
Updated on: 
1 min read

തിരുവനന്തപുരം: അയ്യപ്പജ്യോതിയില്‍ പങ്കെടുത്തെന്ന വ്യാജ പ്രചാരണത്തിനെതിരെ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് രംഗത്ത്. നവമാധ്യമങ്ങള്‍ വഴിയായിരുന്നു ഋഷിരാജ് സിംഗ് അയ്യപ്പജ്യോതിയില്‍ പങ്കെടുക്കുന്ന ഫോട്ടോ വ്യാപകമായി പ്രചരിച്ചത്. ഇത് പ്രചരിപ്പിച്ചവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടാണ് എക്‌സൈസ് കമ്മീഷണറുടെ പരാതി. സൈബര്‍ സെല്ലിനാണ് പരാതി നല്‍കിയത്.  

ഋഷിരാജ് സിംഗിന്റെ രൂപസാദൃശ്യമുള്ള ആളുടെ  ചിത്രം ഉപയോഗിച്ചായിരുന്നു വ്യാജ പ്രചാരണം. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ബുധനാഴ്ചയാണ് സംസ്ഥാനത്തുടനീളം ബിജെപി പിന്തുണയോടെ ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ അയ്യപ്പജ്യോതി സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അര്‍എസ്എസ്-ബിജെപി നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ അയ്യപ്പജ്യോതിയില്‍ പങ്കെടുത്തിരുന്നു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER