ശബരിമലയിലെ യുവതി പവേശനവുമായി ബന്ധപ്പെട്ട് നടന്ന അക്രമസംഭവങ്ങളില്‍ മാധ്യമസ്ഥാപനങ്ങളുടെ വാഹനങ്ങള്‍ തല്ലിതകര്‍ത്തതും ഉള്‍പ്പെടുന്നു. റിപ്പബ്ലിക് ടിവിയുടേത് ഉള്‍പ്പെടെ ദേശീയ മാധ്യമങ്ങളുടെ വാഹനങ്ങളും ആക്രമിക്കപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് അര്‍ണബ് ഗോസ്വാമിയും മന്ത്രി ഷൈലജയും തമ്മില്‍ നടന്ന സംഭാഷണങ്ങള്‍ വലിയ വാര്‍ത്ത പ്രാധാന്യം നേടി. റിപ്പബ്ലിക് ടിവിയുടെ വാഹനം തല്ലിത്തകര്‍ത്ത സ്ഥലത്തുനിന്നെടുത്ത വിഡിയോയിലെ സംഭാഷണമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
റിപ്പബ്ലിക് ടിവിയുടെ വാഹനമാണെന്ന് അറിയാതെയായിരുന്നു ആക്രമണമെന്ന് വിഡിയോയിലെ സംഭാഷണത്തില്‍ നിന്ന് വ്യക്തമാണ്. ഇത് ആര്‍എസ്എസിന്റെ ചാനലാണെന്നും അര്‍ണബിന്റെ ചാനലാണെന്നുമൊക്കെ വീഡിയോയില്‍ ഒരാള്‍ പറയുന്നത് കേള്‍ക്കാം. ഏത് ചാനലെന്ന് ചോദിക്കുന്നവരോട് ആര്‍എസ്എസ് നേതൃത്വം കൊടുക്കുന്ന റിപ്പബ്ലിക് ചാനലെന്ന് വിശദീകരിക്കുന്നുമുണ്ട്. ഇതിനിടെ ഏത് ഗോസ്വാമിയെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. ഒടുവില്‍ നമുക്ക് അങ്ങനെയൊന്നുമില്ലെന്ന് ഒരാള്‍ പറയുന്നിടത്താണ് വിഡിയോ അവസാനിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ഈ വിഡിയോ.
കഴിഞ്ഞ ദിവസമാണ് നിലയ്ക്കലിലെത്തിയ റിപ്പബ്ലിക് ടിവിയുടെ സൗത്ത് ഇന്ത്യ ബ്യൂറോ ചീഫ് പൂജ പ്രസന്നയെ പ്രതിഷേധക്കാര്‍ ആക്രമിച്ചത്. നൂറിലധികം വരുന്ന ജനക്കൂട്ടമാണ് ആക്രമണം നടത്തിയതെന്ന് ചാനല്‍ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates