അവധിക്ക് നാട്ടിലെത്തിയപ്പോള്‍ ടിക്കറ്റ് മറന്നുവെച്ചു; മലയാളിക്ക് നറുക്കെടുപ്പില്‍ ഏഴ് കോടി

അവധിക്ക് നാട്ടിലെത്തിയപ്പോള്‍ ടിക്കറ്റ് മറന്നുവെച്ചു - മലയാളിക്ക് നറുക്കെടുപ്പില്‍ ഏഴ് കോടി
അവധിക്ക് നാട്ടിലെത്തിയപ്പോള്‍ ടിക്കറ്റ് മറന്നുവെച്ചു; മലയാളിക്ക് നറുക്കെടുപ്പില്‍ ഏഴ് കോടി
Updated on
1 min read

ദുബായ്: ദുബായ് മെഗാ നറുക്കെടുപ്പില്‍ മലയാളിയെ തേടി വീണ്ടും ഭാഗ്യം. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം നറുക്കെടുപ്പിലെ ബമ്പര്‍ സമ്മാനമായ പത്തുലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം രൂപ) ആണ് മലയാളിയായ മുഹമ്മദ് അസ് ലമിന് ലഭിച്ചത്. ചൊവ്വാഴ്ചയായിരുന്നു നറുക്കെടുപ്പ്.

ദുബായിലെ ഐറിഷ് വില്ലേജ് ഷോപ്പില്‍ നിന്നാണ് അസ് ലം ടിക്കറ്റ് വാങ്ങിയത്. സമ്മാനം ലഭിച്ച വിവരം അറിയിക്കാനായി അധികൃതര്‍ വിളിച്ചപ്പോള്‍ അസ് ലമിന് വിശ്വസിക്കാനായില്ല. പന്ത്രണ്ടുവര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുന്ന അസ് ലം ഏഴ് വര്‍ഷമായി ഡ്യൂട്ടി ഫ്രീ ടിക്കറ്റ് എടുക്കാറുണ്ട്.

അവധിക്ക് നാട്ടില്‍ പോയപ്പോള്‍ സമ്മാനം ലഭിച്ച ടിക്കറ്റ് നാട്ടില്‍ മറന്നുവെച്ചതിനാല്‍ അതെടുക്കാന്‍ പോകാനുള്ള തയ്യാറെടുപ്പിലാണ് അസ് ലം. 1999ല്‍ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് തുടങ്ങിയ ശേഷം പത്തുലക്ഷം ഡ്യൂട്ടി ഫ്രീ സമ്മാനമായി ലഭിക്കുന്ന നൂറ്റിമുപ്പത്തിയൊന്‍പതാമത്തെ ഇന്ത്യക്കാരനാണ് അസ് ലം. ഭാഗ്യം നേടിത്തന്ന നമ്പര്‍ 0369 എന്ന നമ്പറിനോട് നേരത്തെ അസ് ലമിന് പ്രത്യേക താത്പര്യമുണ്ട്. ഈ നമ്പര്‍ തന്റെ വാഹനത്തിന് ലഭിക്കാന്‍ ഏറെ ശ്രമം നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍, ഇഷ്ടനമ്പറിലൂടെ വലിയ നേട്ടമുണ്ടായതിന്റെ സന്തോഷത്തിലാണ് ഈ ചെറുപ്പക്കാരന്‍. സാധാരണ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ടിക്കറ്റ് എടുക്കാറ്. എന്നാല്‍ ഇത്തവണ സ്വന്തമായാണ് ടിക്കറ്റെടുത്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

v sivankutty, vd satheesan
Chief Minister V D Satheesan
Kerala High Court
Marriage fraud case
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com